Connect with us

india

കര്‍ണാടക: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ആരംഭിച്ചു. 3 നിരീക്ഷകര്‍

ഷിന്‍ഡെ, ജിതേന്ദ്രസിംഗ്, ദീപക് ബര്‍ബാറിയ എന്നിവരാണ് യോഗത്തിലെ നിരീക്ഷകര്‍.

Published

on

കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിച്ച കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറുമാണ് തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്നത്. 60കാരനാണ് മെയ് 15ന് ജന്മദിനം ആഘോഷിക്കാനിരിക്കുന്ന ശിവകുമാര്‍. കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായാണ് അദ്ദേഹം അറിയപ്പെടുന്നത്. 75 കാരനായ സിദ്ധരാമയ്യ ഇനി മല്‍സരരംഗത്തില്ലെന്ന ്പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ ശിവകുമാര്‍ നിഷേധിച്ചു.താനിതുവരെയും അദ്ദേഹത്തിന് നല്ല സഹകരണമാണ ്‌നല്‍കിയത്. പലതവണ ത്യാഗം ചെയ്‌തെന്നും ശിവകുമാര്‍ പറഞ്ഞു. 136 എം.എല്‍.എമാരുംയോഗത്തിനെത്തിയിട്ടുണ്ട്. 5 സ്ത്രീകളും 9 മുസ്്‌ലിം കളും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിട്ടുണ്ട്. ഇവരെ ആരെയൊക്കെ മന്ത്രിമാരാക്കുമെന്നത് അറിയാനിരിക്കുന്നതേയുള്ളൂ. ഷിന്‍ഡെ, ജിതേന്ദ്രസിംഗ്, ദീപക് ബര്‍ബാറിയ എന്നിവരാണ് യോഗത്തിലെ നിരീക്ഷകര്‍.

india

ബ്രിജ് ഭുഷണിന്റെ മകന്റെ സ്ഥനാര്‍ഥിത്വം; വിമര്‍ശനവുമായി പ്രതിപക്ഷം

ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുന്‍ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭുഷണിന്റെ് മകന്‍ കരണ്‍ ഭുഷണ്‍ സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം.
ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

സ്ത്രീകള്‍ക്ക് ഇങ്ങനെ നീത നല്‍കുന്നതി നെക്കുറിച്ചാണോ നങ്ങള്‍ സംസാരിക്കുന്ന തെന്ന് സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ചു കൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുര്‍ വേദി ചോദിച്ചു.ജനങ്ങളെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ നടത്തിയ ലൈംഗികാ തിക്രമത്തെ അപലപിക്കാന്‍ ബി.ജെ.പി തയാറല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടി.എം.സി രാജ്യസഭ എം.പി സാരിക ഘോഷ് പറഞ്ഞു കരണ്‍ സിങിന് ബി.ജെ.പി ടിക്കറ്റ് നല്‍കിയത് ലജ്ജാകരവും അപമാനകരവുമാണ്.നാരി ശക്തി,നാരി സമ്മാന്, ബേട്ടി ബച്ചാവോ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യങ്ങളെല്ലാം പൊളളയും വ്യാജവുമാണെന്നും സാഗരികഘോശഷ് പറഞ്ഞു.

 

Continue Reading

india

രാഹുലിന്‍റെ റായ്ബറേലി സ്ഥാനാർത്ഥിത്വം ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ വർധിപ്പിക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലികുട്ടി. രണ്ടു സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണ്. രണ്ടു സീറ്റിൽ രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സംസാരിച്ചിരുന്നതായും ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന നടപടിയാണിതെന്നും പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Continue Reading

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending