Connect with us

kerala

മലപ്പുറം കാലടിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭക്ഷ്യവിഷബാധ: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണം

Published

on

മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു. പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തില്‍ നിന്നോ പുറത്തുനിന്നും വാങ്ങി ഉപയോഗിച്ച വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടായത്‌ എന്നാണ് നിഗമനം. വധുവിന്റെ വീടായ മാറഞ്ചേരി പഞ്ചായത്തിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവര്‍ 69 പേർക്കും കാലടി പഞ്ചായത്തിലെ 66 പേർക്കുമാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്..ഇവർ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും അപകട നില തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഭക്ഷ്യ വിഷബാധ ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അഭ്യർത്ഥിച്ചു. ജനങ്ങൾ കൂടുതല്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനം ശാസ്ത്രീയമല്ലെങ്കിൽ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണറുകളിലെ വെളളമാണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നു മാത്രം ഐസ് വാങ്ങി ഉപയോഗിക്കുക. ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക, അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
അടുക്കള, സ്റ്റോർ റൂം, ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.
മഞ്ഞപ്പിത്തം വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെയും നാം ജാഗ്രത പാലിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍
ഭക്ഷ്യ വിഷബാധ പോലെ തന്നെ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് ശുദ്ധ ജലം കുറഞ്ഞ സാഹചര്യത്തില്‍ വയറിളക്ക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പ്രധാനമായ ഫലപ്രദമായ കൈകഴുകല്‍ ജലജന്യ രോഗങ്ങളേയും പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഡി എം ഒ വ്യക്തമാക്കി.

വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സയില്‍ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് എല്ലാവരും ഭീഷണിയാകും. കുട്ടികള്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വൃക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

kerala

വന്ദേഭാരതില്‍ ജ്യോതി മല്‍ഹോത്രയ്ക്കൊപ്പം യാത്ര ചെയ്ത് ബിജെപി നേതാക്കളും

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ

Published

on

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള യാത്രയെ ബിജെപി വിമർശിച്ചിരുന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ക്യാമ്പയിനായി വിഷയം ഉയർത്തുന്നതിനിടയിലാണ് ബിജെപിയെ വെട്ടിലാക്കി കൊണ്ടുള്ള ജ്യോതി മൽഹോത്രയുടെ പുതിയ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Published

on

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്‌മാന്‍

ആരോഗ്യരംഗം എത്രമാത്രം ശോചനീയ അവസ്ഥയിലാണെന്ന് തന്റെ ആശുപത്രി വാസത്തില്‍ നേരിട്ടറിഞ്ഞെന്നും പുത്തൂര്‍ റഹ്‌മാന്‍ ഫോസ്ബുക്കില്‍ കുറിച്ചു.

Published

on

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദവും നാട്ടില്‍ സമ്പന്നര്‍ ഗവണ്‍മെന്റ് ആശുപത്രികളിലാണ് ചികില്‍സക്കെത്തുന്നതെന്ന പൊള്ളയായ പറച്ചിലും കേട്ട് താന്‍ വിദഗ്ധ ചികില്‍സക്ക് ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്നെന്നും ഒടുവില്‍ പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വന്നെന്നും
വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍.

ആരോഗ്യരംഗം എത്രമാത്രം ശോചനീയ അവസ്ഥയിലാണെന്ന് തന്റെ ആശുപത്രി വാസത്തില്‍ നേരിട്ടറിഞ്ഞെന്നും പുത്തൂര്‍ റഹ്‌മാന്‍ ഫോസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയക്കാരിയല്ലാത്ത മീഡിയ സെലിബ്രറ്റിയെ മന്ത്രിയാക്കിയത് രണ്ടാം പിണറായി ഭരണത്തിന്റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്ന് താന്‍ കരുതിയിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. പിന്നീടാണ് കൃസ്ത്യന്‍ സഭകളുടെ താല്‍പര്യപ്രകാരമാണെന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ആരോഗ്യ മന്ത്രിയെ മൂലക്കിരുത്തി ഒരു പരിചയവുമില്ലാത്ത വീണ ജോര്‍ജിനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ മറികടക്കാത്ത മന്ത്രിമാര്‍ മതി എന്ന കാര്യത്തില്‍ ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. മലയാള അക്ഷരങ്ങളും അക്കങ്ങളും മാറിപ്പോകുന്ന വിദ്യാഭാസമന്ത്രി മുതല്‍ ഒരുപറ്റം തമാശക്കാരാണ് ഇപ്പോഴത്തെ മന്ത്രിസഭയിലധികവുമെന്നും അദ്ദേഹം പരിഹസിച്ചു.

വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രി നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ ചികില്‍സ തേടാതെ വീണ്ടും അമേരിക്കയിലേക്ക് പോകുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പരിഹസിച്ചു.
ഒരു മന്ത്രിക്കും ഇന്‍ചാര്‍ജ് കൊടുക്കാതെ മുഖ്യമന്ത്രി പോകുമ്പോള്‍ മന്ത്രിമാരോടുള്ള വിശ്വാസം എത്രത്തോളമെന്ന് വ്യക്തമാകുന്നെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള ചികില്‍സാ യാത്ര ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളുടെ നഗ്‌നസത്യം വെളിവാക്കി എന്നും അദ്ദേഹം കുറിച്ചു.

Continue Reading

Trending