Connect with us

kerala

കോട്ടയത്തും അങ്കമാലിയിലും നിർമാണ പ്രവർത്തനം: 15 ട്രെയിനുകൾ റദ്ദാക്കി

Published

on

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തൃശൂര്‍ യാര്‍ഡിലും ആലുവ- അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാവേലിക്കര – ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നതിനാലാണ് സര്‍വീസുകളില്‍ മാറ്റമുള്ളത്. ഇന്ന് 15 ട്രെയിനുകള്‍ പൂര്‍ണമായും ഏഴ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

• കൊച്ചുവേളി- ലോകമാന്യ ടെര്‍മിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202)
• നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് (16650)
• കൊച്ചുവേളി – നിലമ്പൂര്‍ രാജറാണി എക്സ്പ്രസ് (16349)
• തിരുവനന്തപുരം സെന്‍ട്രല്‍ – മധുര അമൃത എക്സ്പ്രസ് (16343)
• കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06768)
• കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06778)
• എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441)
• കായംകുളം – എറണാകുളം- കായംകുളം മെമു എക്സ്പ്രസ് (16310/16309)
• കൊല്ലം – കോട്ടയം- കൊല്ലം മെമു സ്പെഷല്‍ (06786/06785)
• എറണാകുളം – കൊല്ലം മെമു സ്പെഷല്‍ (06769)
• കായംകുളം – എറണാകുളം എക്സ്പ്രസ് സ്പെഷല്‍ (06450)
• എറണാകുളം – ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷല്‍ (06015)
• ആലപ്പുഴ – എറണാകുളം എക്സ്പ്രസ് സ്പെഷല്‍ (06452)

ലോകമാന്യ തിലക് ടെര്‍മിനസ് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201), നിലമ്ബൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350), മധുര – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ് (16344) എന്നീ ട്രെയിനുകളാണ് നാളെ റദ്ദാക്കിയിരിക്കുന്നത്.

ഇന്ന് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

• ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും ‌
• രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) എറണാകുളത്തു സര്‍വീസ് അവസാനിപ്പിക്കും.‌ ഈ ട്രെയിന്‍ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടും.
• ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം- ഹസ്രത് നിസാമുദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37ന് തൃശൂരില്‍ നിന്നു സര്‍വീസ് ആരംഭിക്കും
• രാവിലെ 7.20 ന് പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ് സ്പെഷല്‍ (06797) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയില്‍ നിന്നു പാലക്കാട്ടേക്കു സര്‍വീസ് ആരംഭിക്കും.
• രാവിലെ 9മണിക്കുള്ള ചെന്നൈ എഗ്‌മൂറില്‍ നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ എക്സ്പ്രസ് (16127) എറണാകുളം ജംക്‌ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്

Published

on

തിരുവനന്തപുരം∙ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

Trending