Connect with us

kerala

വീടും സ്വത്തും സിപിഎമ്മിന് എഴുതിവെച്ചു; തുണ്ട് കയറില്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു; ഹൃദയം തൊടുന്ന കുറിപ്പ്

Published

on

കൊണ്ടോട്ടി: മാപ്പിളപ്പാട്ട് കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മനസ്സ്‌തൊടുന്ന കുറിപ്പുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.

തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍നിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണമെന്ന് ജോയ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമം മരണത്തിന് കാരണമായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുമ്പ് മരിച്ചത്.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തിരുന്നു.
കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയായി രണ്ടു തവണ ചുമതലയേറ്റത് സിപിഎം നോമിനി ആയാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു റസാഖ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും

സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും.

Published

on

സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ വൈകുന്നേരം 3 30 നും ഓറഞ്ച് അലര്‍ക്കുള്ള ജില്ലകളില്‍ നാലു മണിക്കുമാണ് സൈറണ്‍ മുഴങ്ങുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആണ് സൈറണ്‍ മുഴക്കുക. മലപ്പുറം, കോഴിക്കോട,് വയനാട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. ചെറുതുരുത്തിയില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകള്‍ മരം വീണ് തകര്‍ന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തില്‍ മിന്നല്‍ ചുഴലിയുണ്ടായി.

Continue Reading

kerala

കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു; താമസക്കാരെ മാറ്റി

24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്.

Published

on

കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാരെ മാറ്റി.

24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്. തകര്‍ന്ന് വീണ പില്ലറില്‍ നിന്നും കമ്പിയുള്‍പ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബലക്ഷയം സംബന്ധിച്ച് കോര്‍പ്പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുമെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ അറിയിച്ചു.

Continue Reading

kerala

നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു

നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതിനാല്‍ ജില്ലയില്‍ നിന്ന് നിലമ്പൂര്‍-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

Continue Reading

Trending