Connect with us

kerala

പനി ബാധിച്ച് ഒന്നരവയസുകാരി ആശുപത്രിയില്‍ മരിച്ചു. ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

Published

on

ശ്വാസം മുട്ടിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സക്കെത്തിത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്‌സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ആവിയെടുത്തതായും മരുന്ന് നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍,11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, കുട്ടിയുടെ മരണത്തില്‍ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രിക്ക് മുന്‍പിന്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

kerala

കാസര്‍കോട്‌ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; നേതാക്കള്‍ക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞു; ചിതറിയോടി ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവർ; സ്ത്രീയ്ക്ക് പരിക്ക്‌

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്.

Published

on

അമ്പലത്തറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ലോക്കല്‍ സെക്രട്ടറിയടക്കം ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു.

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പ്രദേശത്ത് ഗൃഹ സന്ദര്‍ശനത്തിന് എത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ഓടി മാറിയതിനാല്‍ ലോക്കല്‍ സെക്രട്ടറി അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. സ്‌ഫോടനത്തില്‍ പ്രദേശവാസിയായ ആമിന എന്ന സ്ത്രീക്ക് പരുക്കേറ്റു.

പാര്‍ട്ടി പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് ആണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് നേതാക്കള്‍ പറയുന്നത്. ഇയാള്‍ കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഏതാനും ദിവസങ്ങളായി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ മാന്തി രതീഷ് എന്നയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

Education

അക്ഷര നഗരിയിലേക്ക് വിദ്യാര്‍ഥി പ്രവാഹം

സ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

Published

on

തിരൂര്‍: ചന്ദ്രിക ദിനപത്രത്തിന്റെ വിളികേട്ട് കോരിച്ചൊരിയുന്ന മഴ പോലും വകവെയ്ക്കാതെ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ജില്ലയുടെ അക്ഷര നഗരിയായ തിരൂര്‍ തുഞ്ചന്‍ പറമ്പിലേക്കൊഴുകിയെത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം രണ്ട് സെഷനുകളിലായാണ് എജ്യൂ എക്‌സല്‍ ക്രമീകരിച്ചത്. ശുഭകരമായ ഭാവി എത്തിപ്പിടിക്കാനുള്ള എളുപ്പ വഴികള്‍ ലളിതവും സ്പഷ്ടവുമായി രണ്ട് സെഷനുകളിലുമായി പ്രഗല്‍ഭര്‍ പങ്കുവെച്ചു.

എസ്.എസ്.എല്‍.സി ,പ്ലസ് ടു ക്ലാസുകളില്‍ നിന്നും വിജയിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ആനന്ദവും ഏറെ സന്തോഷമേകി. പലര്‍ക്കുമിത് നവ്യാനുഭവമായിരുന്നു. മഴയൊഴിഞ്ഞ ഇടനേരങ്ങളില്‍ ചെറുചാറ്റല്‍ വകവെക്കാതെ തുഞ്ചന്റെ കിളിയെ കാണാനും കയ്ക്കാത്ത കാഞ്ഞിരമരച്ചോട്ടിലും കുട്ടികള്‍ നടന്നുല്ലസിച്ചു.

Continue Reading

kerala

ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അല‌ർട്ട്, കാണാതായ 2 പേർക്കായി തിരച്ചിൽ, ജാഗ്രതാ നിര്‍ദ്ദേശം

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

Published

on

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പുലര്‍ച്ചെ മുതല്‍ പലയിടത്തും മഴ ലഭിച്ചു. അതേസമയം രാവിലെ പല ജില്ലകളിലും കാര്യമായ മഴയില്ലായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറില്‍ മഴ പെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പത്തനംതിട്ടയിലെ മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഒഴുക്കില്‍പ്പെട്ടു 2 പേരെ കാണാതായി. മീന്‍ പിടിക്കാന്‍ പോയ 63 കാരന്‍ ഗോവിന്ദനെയാണ് പള്ളിക്കല്‍ ആറ്റില്‍ കാണാതായത്. ബീഹാര്‍ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി. സ്‌കൂബ സംഘം ഇന്നും തിരച്ചില്‍ തുടരും. രാത്രി വൈകിയും പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ട്രക്കിംഗും നിരോധിച്ചു. അതേസമയം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങള്‍ക്കായി രാത്രി യാത്ര ചെയ്യേണ്ടവര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending