Connect with us

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

രാവിലെ വീടിന് പുറത്ത് മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്. വന്യജീവി ആക്രമണം എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെട്ടിരുന്നത്.

രാവിലെ വീടിന് പുറത്ത് മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വയറില്‍ ആഴത്തിലുള്ള മുറിവുണ്ട്.
കഴിഞ്ഞദിവസം പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ ഇറങ്ങിയപ്പോള്‍ വന്യജീവി ആക്രമിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ഷോളയൂരിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. മരണ കാരണം എങ്ങനെയാണെന്ന് അറിയണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.യുവാവിന്റെ വയറിലുണ്ടായ മുറിവ് മരണശേഷം ഉണ്ടായതാണ്. മരണ ശേഷം വന്യമൃഗങ്ങള്‍ കടിച്ചുണ്ടായ മുറിവാകാനും സാധ്യതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ സ്ഥിരീകരിക്കാനാകൂവെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.

കാട്ടു പന്ന് ശല്യം രൂക്ഷമായ സ്ഥലമാണ് ഷോളയൂര്‍ ഊര്.

Trending