Connect with us

News

പട്ടിണി, തൊഴിലില്ലായ്മ: പാക്കിസ്താനില്‍നിന്ന് നിരവധി പേര്‍ രാജ്യം വിടുന്നതായി അല്‍ജസീറ

1971ല്‍ പൂര്‍വപാക്കിസ്താനെ ( ബംഗ്ലാദേശ്) ഇന്ത്യ മോചിപ്പിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.

Published

on

 

പാക്കിസ്താനില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇരുപതിനായിരത്തോളം പേര്‍ പലരാജ്യങ്ങളിലേക്കും നാടുവിട്ടതായി അല്‍ജസീറ . പലരും യൂറോപ്പിലേക്കാണ് പോകുന്നത്. ദുബൈ വഴി ലിബിയയിലേക്കും പിന്നീട് യൂറോപ്പിലേക്കുമാണ് പലായനം. കഴിഞ്ഞ മാസം രണ്ടുസംഭവങ്ങളിലായി അഞ്ഞൂറോളം പേര്‍ ഗ്രീസില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇവരില്‍ പകുതിയോളം പാക്കിസ്താന്‍കാരായിരുന്നുവെന്ന് പാക് ഏജന്‍സികള്‍ സമ്മതിക്കുന്നു. വിസയും മറ്റും സംഘടിപ്പിച്ച് ബോട്ടുകളിലാണ് യാത്ര. പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ആദ്യം എത്തിപ്പെടുക. പാക്കിസ്താനില്‍ അടുത്ത കാലത്തായി നടക്കുന്ന സംഘര്‍ഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയുമാണ് നാടുവിടാന്‍ ജനതയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം പതിനായിരത്തോളം പേരെ അനധികതകടത്തിന് പിടികൂടിയതായാണ് വിവരം.
1947ല്‍ ഇന്ത്യയില്‍നിന്ന് വേര്‍പെട്ടതുമുതല്‍ കാര്യമായ സ്വസ്ഥത ആ രാജ്യത്തിനുണ്ടായിട്ടില്ല. മിക്കസമയത്തും പട്ടാളമാണ് ഭരണം നിയന്ത്രിക്കുന്നത്. പല ഭരണാധികാരികളും കൊല്ലപ്പെടുകയായിരുന്നു. 1971ല്‍ പൂര്‍വപാക്കിസ്താനെ ( ബംഗ്ലാദേശ്) ഇന്ത്യ മോചിപ്പിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

Trending