Education
സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ പ്രതിസന്ധി; മുഖം തിരിച്ച് സര്‍ക്കാര്‍

ഈ അദ്ധ്യായന വര്‍ഷവും സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തില്‍ പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകര്‍ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. പച്ചക്കറി ഉള്‍പ്പടെയുള്ള സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിന് സ്വന്തം കൈയില്‍നിന്ന് പണം എടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകർ.
വിദ്യാഭ്യസ മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നല്‍കിയിട്ടും കാര്യമായ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. നിലവില്‍ പ്രധാനഅദ്ധ്യാപകര്‍ നല്കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച വീണ്ടും പരിഗണിച്ചേക്കും. സംസ്ഥാനത്തെ സ്കൂളുകളുടെ ഉച്ചഭക്ഷണത്തിനുള്ള തുക 2016-ലാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഒപ്പം ഉച്ചഭക്ഷണത്തിന്റെ മുഴുവൻ ചുമതലയും പ്രധാന അദ്ധ്യാപകര്‍ക്കും നല്കി.
150 കുട്ടികളുള്ള സ്കൂളില്‍ ഒരു കുട്ടിയ്ക്ക് എട്ട് രൂപയും 500 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഏഴ് രൂപയുമാണ് നിശ്ചയിച്ചത്. കൂടുതല്‍ കുട്ടികളുള്ള സ്കൂളില്‍ ആറ് രൂപയുമാണ് നിശ്ചയിച്ചത്. ഈ തുകയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു പാലും മുട്ടയും നല്‍കണം. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചില സ്കൂളുകള്‍ മുട്ടയും പാലും വിതരണം ചെയ്യുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍. ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും പ്രധാനാധ്യാപകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അക്കാദിക് കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്നാണ് പരാതി
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
Education
എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.
പ്ലസ് ടു ഇപ്രൂവ്മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം
-
kerala3 days ago
പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
-
kerala3 days ago
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍