Connect with us

kerala

ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണം: മുസ്‌ലിം നേതൃസമിതി

ഏക സിവില്‍ കോഡ് നീക്കത്തെ ശക്തമായി നേരിടും:

Published

on

കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ നേതൃസമിതി യോഗം അഭ്യര്‍ത്ഥിച്ചു. ഏക സിവില്‍കോഡ് പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയെ ബാധിക്കുന്ന ഭരണഘടനാ പ്രശ്നമാണ്. മതേതര വിശ്വാസികളെല്ലാം ഒന്നിച്ച് നിന്നാണ് ഏക സിവില്‍കോഡിനെതിരെ നീങ്ങേണ്ടത്. നൂറുകണക്കിന് ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളാണ് ഇതിനകം തന്നെ ഏക സിവില്‍കോഡിനെതിരെ രംഗത്തുവന്നിട്ടുള്ളത്. വിവിധ ജനവിഭാഗങ്ങളും മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത് രാജ്യതാല്പര്യത്തിനെതിരാണ്. രാമ ക്ഷേത്രം, മുത്വലാഖ്, പൗരത്വ ഭേദഗതി നിയമം എന്നിവക്കുശേഷം ഏക സിവില്‍ കോഡുമായി ബി.ജെ.പി രംഗത്ത് വരുന്നത് ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇരുന്നൂറിലധികം ഗോത്ര വിഭാഗങ്ങളുണ്ട്. അവര്‍ക്കെല്ലാം പ്രത്യേക സിവില്‍ നിയമങ്ങളും ഉണ്ട്. ജാര്‍ഖണ്ഡിലെ 30 ഓളം സംഘടനകള്‍ ഏക സിവില്‍ കോഡിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നിട്ടുണ്ട്. മിസോറാം ഏക സിവില്‍ കോഡിനെതിരെ നിയമം പാസാക്കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബി. എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമ്മീഷന്‍ ഏക സിവില്‍ കോഡ് ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള സാമുദായിക ധ്രുവീകരണം മാത്രമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. ഏക സിവില്‍ കോഡില്‍ നിന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിലൂടെ ധ്രുവീകരണ അജണ്ട മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.

ഏക സിവില്‍കോഡിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വര്‍ഗീയ ധ്രുവീകരണത്തിനും മുതലെടുപ്പിനും ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴില്ല. വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. വ്യത്യസ്ത പരിപാടികള്‍ ആലോചിക്കുന്നതിനായി യോഗം കോര്‍ കമ്മിറ്റിയെ നിശ്ചയിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍.എ, വിവിധ സംഘടനാ പ്രതിനിധികളായ കൊയ്യോട് ഉമ്മര്‍ മുസ്ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ശരീഫ് മേലേതില്‍ (കെ.എന്‍.എം), പ്രൊഫ. എ.കെ അബ്ദുല്‍ മജീദ് (സമസ്ത എ.പി വിഭാഗം), സി.പി ഉമര്‍ സുല്ലമി, ഡോ. ഇ.കെ മുഹമ്മദ് കുട്ടി (കെ.എന്‍.എം മര്‍കസ്സുദ്ദഅ്വ), എം.കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), പി.എന്‍ അബ്ദുല്ലത്തീഫ് മൗലവി, ടി.കെ അഷ്റഫ് (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി, ഡോ. അഹമ്മദ് കബീര്‍ ബാഖവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍, സ്വലാഹുദ്ദീന്‍ ഒ.സി (എം.ഇ.എസ്), എഞ്ചിനീയര്‍ പി. മുഹമ്മദ് കോയ (എം.എസ്.എസ്), അബുല്‍ ഹൈര്‍ മൗലവി (തബ്ലീഗ് ജമാഅത്ത്) എന്നിവര്‍ പങ്കെടുത്തു.

kerala

കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്.

Published

on

കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.

നേരത്തെ ഡിസംബര്‍ 4ന് എസ്‌ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്‌ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.

എസ്‌ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്‌ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

 

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു

Published

on

തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.

ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു

ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.

തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.

ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending