kerala
ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം ഉചിതമാണെന്നും സ്വാഗതാര്‍ഹമാണന്നും കെ.സുധാകരന്‍
കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും അറിയാം. ഏക വ്യക്തി നിയമത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഒരുമിച്ച് ഒരുപോലെ പ്രതികരിക്കുന്നു എന്നാണ് അതിന്റെ പ്രത്യേകകതയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മുസ്ലിം ലീഗ് ഒരിക്കലും കോണ്‍ഗ്രസിനെ വിട്ടു പോകില്ല. യുഡിഎഫ് മുന്നണി സംവിധാനത്തിന്റെ സൂത്രധാരകരില്‍ ഒരു പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. അവരുടെ വികാരവിചാരങ്ങള്‍ എന്നും കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടിട്ടുണ്ട് .അത് നാളെയും തുടരുമെന്ന് കെ. സുധാകരന്‍. ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മില്‍ തെറ്റിക്കാനും അഭിപ്രായ ഭിന്നത ഉണ്ടാക്കാനും സിപിഎം ശ്രമിച്ചു. അവര്‍ക്ക് കുറുക്കന്റെ നയമാണ്. ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മില്‍ അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയം ലക്ഷ്യമാണ്. സിപിഎമ്മിന്റെ കെണിയില്‍ ലീഗ് വീഴില്ലെന്ന് തെളിയിച്ച നടപടിയാണ് സിപിഎമ്മിന്റെ സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലീം വിഭാഗത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ ചോദ്യം ചെയ്ത എ.കെ ബാലന്റെ പരാമര്‍ശം ശുദ്ധ വിവരക്കേടാണ്. ഇത് സാമാന്യ ബുദ്ധിയുള്ള ഒരാള്‍ പറയുന്ന കാര്യമല്ല. ഇത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നും അത് എ കെ ബാലന് മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ കുറ്റമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ബഹുസ്വരതയുടെ ഇന്ത്യയെ ചേര്‍ത്തു നിര്‍ത്തിയ ശക്തിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷം തകരുമെന്ന് ലോകം പ്രതീക്ഷിച്ച ഇന്ത്യയെ ഒരുമിച്ച് നിര്‍ത്തിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് കൈവിടില്ല. ഏക വ്യക്തി നിയമത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തും. അത് കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഏക വ്യക്തി നിയമത്തിനെതിരെ ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും ബഹുസ്വരതാ സംഗമങ്ങള്‍ എന്ന പേരില്‍ ജനസദസ്സുകള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ പള്ളി വിറ്റെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ചുള്ള മാധ്യമപ്രവര്‍ത്തക ചോദ്യത്തിന് മറുപടിയായി, വിവരക്കേട് പറഞ്ഞാല്‍ സഭാ അധ്യക്ഷന്മാര്‍ പ്രതികരിക്കുമെന്നും
എം വി ഗോവിന്ദന്‍ വിവരക്കേട് പറയുന്നതിനും ഒരു പരിധി വേണ്ടേയെന്ന് സുധാകരന്‍ പരിഹസിച്ചു. ഗോവിന്ദന്‍ പറയുന്ന കാര്യങ്ങള്‍ കേരളം മുഖവിലയ്ക്ക് എടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു
ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.
kerala
അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം
കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.
ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.
kerala
പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News1 day agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

