Connect with us

kerala

കോഴിക്കോട് മിഠായിത്തെരുവില്‍ കോടികളുടെ നികുതിവെട്ടിപ്പ്; റെയ്ഡിനെത്തിയ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞു

20 കടകളിലാണ് പരിശോധന നടത്തിയത്

Published

on

കോഴിക്കോട്: മിഠായി തെരുവില്‍ ജി.എസ്.ടി വകുപ്പിന്റെ റെയ്ഡ്. കോടികളുടെ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ അശോകന്‍ പറഞ്ഞു.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലെ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുവെന്നും അദ്ദേഹം വ്യക്തമാക്കി. 20 കടകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് സാധ്യത.

india

ഹജ്ജിനായി ഇന്ത്യയില്‍ നിന്നുളള ആദ്യ സംഘം ഇന്ന് മദീനയില്‍ എത്തി

കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്

Published

on

ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ എത്തി. ഹൈദരാബദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനം. പത്തോളം വിമാനങ്ങളിലായി 3000ത്തോളം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇന്ന് മദീനയില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ മദീനയില്‍ എത്തിയത്.ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തുടക്കമായി. മദീനയില്‍ നിന്നറിങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നുമാണ് മടങ്ങുന്നത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാവും. ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഈ മാസം 26ന് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്ന് ജൂണ്‍ 1നും വിമാനങ്ങള്‍ പുറപ്പെടും.

Continue Reading

kerala

ആശ്രിത നിയമനത്തിനായി മുസ്ലിം സംവരണ ടേണ്‍ മാറ്റി സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം സംവരണത്തില്‍ വീണ്ടും വെട്ട്. ഭരണപരിഷ്‌കാര വകുപ്പ് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിന്റെ കരടിലാണ് അട്ടിമറി നടത്തിയിരിക്കുന്നത്. ആശ്രിത നിയമത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചത് മുസ്ലിം സംവരണ ടേണായ 16-ാം ഒഴിവാണ്.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഈ മാസം രണ്ടിന് പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് മുസ്ലിം സംവരണം അട്ടിമറിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചത്. ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ രണ്ടു ശതമാനം സംവരണം വെട്ടികുറച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഒരു ശതമാനം കൂടി വെട്ടിക്കുറക്കാന്‍ കരട് തയാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് അനക്‌സില്‍ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

റൊട്ടേഷന്‍ ചാര്‍ട്ടിലെ മുസ്ലിം സംവരണമായ 26,76 ടേണുകള്‍ ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ച് 2019 ഒക്‌ടോബറിലാണ് സര്‍ക്കാര്‍ ഉത്തരിറവ് ഇറക്കിയത്. നിയമസഭയില്‍ അടക്കം എം.എല്‍.എമാര്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സംവരണം വെട്ടിക്കുറക്കാന്‍ നീക്കം നടക്കുന്നത്.

Continue Reading

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

Trending