kerala
എ ഐ ക്യാമറ: വാഹനം പെട്ടിട്ടുണ്ടോയെന്ന ആശങ്ക വേണ്ട, സ്വയം പരിശോധിച്ചറിയാം
നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്

എഐ ക്യാമറകള്‍ പണി തുടങ്ങിക്കഴിഞ്ഞു. ഇനി നിയമം ലംഘിച്ചാല്‍ കീശ കാലിയാകും. എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി അധിക സമയമൊന്നും വേണ്ട. നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്.
വീട്ടിലേക്ക് ചലാന്‍ എത്തുന്നതിന് മുന്‍പേ കാര്യമറിയാം. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും.
എഐ ക്യാമറയില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാനുള്ള വഴി;
https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ ‘ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്ബര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക.
അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.
എം പരിവാഹന്‍ ആപ്പ് വഴി
എം പരിവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക
തുടര്‍ന്ന് ട്രോന്‍സ്‌പോര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക
ചലാന്‍ റിലേറ്റഡ് സര്‍വിസില്‍ പ്രവേശിച്ച് ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.
എം പരിവാഹനില്‍ ആര്‍സി ബുക്കിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആര്‍സി നമ്പര്‍ തിരഞ്ഞെടുത്താല്‍ ചെലാന്‍ വിവരങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പറും ഒപ്പം എന്‍ജിന്‍ നമ്പറിന്റെയോ ഷാസി നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നല്‍കണം.
kerala
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം
രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി.

കേരള സര്‍വകലാശാലയില്‍ വി സി മോഹനന്‍ കുന്നുമ്മലിനെ തള്ളി ഫയലുകള്‍ തീര്‍പ്പാക്കി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി. വിലക്ക് ലംഘിച്ച് ഓഫീസില്‍ പ്രവേശിച്ചതില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ സുരക്ഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ മറികടന്നാണ് കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഡിജിറ്റല്‍ സിഗ്നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകള്‍ തീര്‍പ്പാക്കിയത്.
ഇതോടെ മോഹന്‍ കുന്നുമ്മേല്‍ തുടര്‍ നടപടി തുടങ്ങി. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണമെന്നും കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ തനിക്ക് അയക്കരുതെന്നും മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു. അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്റ്റര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും അദ്ദേഹം അറിയിച്ചു.
രജിസ്ട്രാരുടെ ചേമ്പറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേമ്പറിലേക്ക് പോയതൊന്നും റിപ്പോര്‍ട്ട് നല്‍കി. സെക്യൂരിറ്റി ഓഫീസറാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
kerala
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
പന്തളം മണ്ണില്‍ തെക്കേതില്‍ അഷ്‌റഫ് റാവുത്തര്‍-സജിന ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമയാണ് (11) മരിച്ചത്.

പന്തളം: വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പന്തളം മണ്ണില്‍ തെക്കേതില്‍ അഷ്‌റഫ് റാവുത്തര്‍-സജിന ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമയാണ് (11) മരിച്ചത്. തോന്നല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ജൂലൈ രണ്ടിനാണ് ഹന്നയുടെ ദേഹത്ത് വളര്‍ത്തു പൂച്ച മാന്തിയത്. മുറിവേറ്റ ഹന്നയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. വാക്‌സിന്‍ എടുക്കുന്നതിനായി അവിടെ നിന്ന് അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി. കുത്തിവെപ്പെടുത്ത ശേഷം വീട്ടിലെത്തിയ ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ വീണ്ടും കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥത വര്‍ധിച്ചതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിക്കുകയായിരുന്നു.
അതേസമയം, മരണകാരണം പൂച്ചയുടെ കടിയേറ്റല്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണ കാരണം കണ്ടെത്തുന്നതിന് സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ക
kerala
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്ന് യോഗത്തില്‍ പങ്കെടുത്തു.
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
kerala3 days ago
പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു; കലക്ടര്‍ ഉത്തരവ് ഇറക്കി
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
india1 day ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു