More
മോഹന്‍ലാലിനെതിരെ കെആര്‍കെ; ഇംഗ്ലീഷിലും ഹിന്ദിയിലും വിമര്‍ശിച്ച് സുരാജ് വെഞ്ഞാറമൂടും

ചലച്ചിത്ര താരങ്ങളെയും സംവിധായകരെയും വ്യക്തിഹത്യ നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്ന കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരെ ചലച്ചിത്രമേഖലയിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തം. നിരവധി താരങ്ങള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് കെആര്‍കെക്കു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചാവിഷയം. ലാലേട്ടനെ ചൊറിയാന്‍ നിക്കല്ലേ, ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പോലും കിട്ടില്ലെന്നായിരുന്നു സുരാജിന്റെ ആദ്യ പ്രതികരണം. എന്നാല്‍ കെആര്‍കെക്കു മലയാളം അറിയില്ലെന്ന ആരാധകരുടെ അഭിപ്രായത്തോട് യോജിച്ച് താരം ഇപ്പോള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മറുപടി നല്‍കിയിരിക്കുകയാണ്.
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതിൽ കൂടുതലോ അവാർഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടിൽ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാൻ നിക്കല്ലേ , ഞങ്ങൾ മലയാളികളാണ് വീട്ടുകാർക്ക് പൊടി പോലും കിട്ടില്ല ട്ടോ !!! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോൻ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ …
കോമാളി എന്ന് ഞാൻ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .
പ്രതികരിക്കാൻ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം
ഇംഗ്ലീഷിലെയും ഹിന്ദിയിലെയും ഫേസ്ബുക്ക് പോസ്റ്റ്:
ഇനി മലയാളം അറിയാത്തോണ്ട് KRK ഇത് അറിയാതെ പോണ്ട… അല്ല പിന്നെ
श्री के.आर.के, हमारे देश के गौरव के साथ खेलने की कोशिश मत करो, श्री मोहनलालने अपने बहुमुखी और यथार्थवादी अभिनय के लिए बोहत सारे पुरस्कार प्राप्त किया है जो आपकी उम्र के 100 या उससे अधिक बार के बराबर है। हम मलयाली हैं, अपने परिवार को अपनी राख तक नही मिलूंगा। याद रखो! और एक बात, सबसे पहले, जाके यह complete actor की कुछ फिल्में देखें और अभिनय सीखों, और बाद में अपने आप को आईने में देखें और रोएं! उस्के बाद चार बार खुद को थप्पड़ मारो| आपको जोकर नहीं कहा जाना चाहिए क्योंकि यह जोकरों के लिए अपमान है। देर से जवाब देने के लिए क्षमा करें … ”
Mr. KRK, Don’t ever try to play with the pride of our Kerala Mohanlal, who has proudly received awards for his versatile and realistic acting which is equal to 100 or more times your age. We are Malayalis, and don’t expect your family to receive your ashes! Keep in mind! And one more thing, first of all go and watch some flicks of the complete actor and study acting, and later see yourself on the mirror and weep! following slap yourself four times! You should never be called a joker as it is an insult for jokers. Sorry for responding late…”
മോഹന്‍ലാല്‍ ആരാധകര്‍ക്കു പുറമെ മമ്മൂട്ടി ആരാധകരും കെആര്‍കെയുടെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി ആക്രമണം തുടരുകയാണ്. മലയാളി ഹാക്കര്‍മാര്‍ കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്റര്‍-ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പൊങ്കാല ആരംഭിച്ചെങ്കിലും തന്റെ അഭിപ്രായം തിരുത്താന്‍ തയാറാവാതെ വീണ്ടും ശക്തമായ രീതിയില്‍ ലാലിനെതിരെ കെആര്‍കെ ആഞ്ഞടിച്ചതാണ് മലയാളി പ്രേക്ഷകരെ ചൊടിപ്പിച്ചത്. മലയാളികള്‍ ഇത്രയും രോഷം കൊള്ളുന്നത് എന്തിനാണെന്നും രാം ഗോപാല്‍ വര്‍മ ചിത്രങ്ങള്‍ കണ്ടുള്ള പരിചയത്തില്‍ മോഹന്‍ലാല്‍ ഒരു കോമാളിയെ പോലെയാണ് ഇരിക്കുന്നതെന്നുമൊക്കെയായിരുന്നു കെആര്‍കെ വീണ്ടും പ്രതികരിച്ചു.
kerala
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്‌കറ്റ് കെഎംസിസി

മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.
കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്‌കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്‌കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്‌ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്, സി ശിഹാബ് സംസാരിച്ചു.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.
അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.
kerala
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.
നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.
മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
-
kerala3 days ago
വി.എസിന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍
-
kerala3 days ago
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം
-
kerala3 days ago
‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്