Connect with us

News

സഊദി പ്രോ ലീഗ്; വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍നിര പരിശീലകര്‍

രീം ബെന്‍സേമയിലാണ് സീസണിലെ ഒഴുക്ക് തുടങ്ങിയത്.

Published

on

മാഞ്ചസ്റ്റര്‍: ദിവസങ്ങള്‍ക്ക് മുമ്പാണ് ലിവര്‍പൂള്‍ പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പെ സഊദി പ്രോ ലീഗ് ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിച്ചത്. തൊട്ട് പിറകെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗുര്‍ഡിയോളയും അതാവര്‍ത്തിച്ചതോടെ യൂറോപ്പില്‍ സഊദി ഭീഷണിയാവുന്നുവെന്ന് വ്യക്തം.

കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പാത പിന്‍പറ്റി വന്‍കിട താരങ്ങളില്‍ പലരും സഊദി ക്ലബുകള്‍ വാഗ്ദാനം ചെയ്യുന്ന കോടികിലുക്കത്തില്‍ അങ്ങോട്ട് ഒഴുകുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താരങ്ങളെ കിട്ടില്ല എന്നാണ് പെപ് പേടിക്കുന്നത്. യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാനിരിക്കുന്നു. അതിന് ശേഷം മൂന്നാഴ്ച്ചയോളം സഊദിയില്‍ ട്രാന്‍സ്ഫര്‍ വാതില്‍ തുറന്ന് കിടക്കും. ആ കാലയളവില്‍ ഏതെല്ലാം താരങ്ങള്‍ അങ്ങോട്ട് ഒഴുകുമെന്ന ഭീതി പ്രീമിയര്‍ ലീഗ് പരിശീലകര്‍ക്കെല്ലാമുണ്ട്. ക്ലോപ്പെയും പെപ്പും ഇത് തുറന്ന് പ്രകടിപ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് അത്തരത്തിലൊരു ഭീതി പങ്ക് വെക്കുന്നില്ല. സഊദി ഒരു തരത്തിലും യൂറോപ്പിനെ ബാധിക്കില്ല എന്ന പക്ഷത്താണ് അദ്ദേഹം. എറിക് ടെന്‍ ഹാഗുമായി തെറ്റിയാണ് റൊണാള്‍ഡോ സഊദിയിലേക്ക് പോയത്. ഇതിനെ പിന്തുടര്‍ന്നാണ് ഈ സീസണില്‍ വലിയ താരങ്ങളുടെ ഒഴുക്കുണ്ടായത്.

കരീം ബെന്‍സേമയിലാണ് സീസണിലെ ഒഴുക്ക് തുടങ്ങിയത്. അതിപ്പോള്‍ സാദിയോ മാനേയിലെത്തി നില്‍ക്കുന്നു. അല്‍ നസര്‍, അല്‍ ഇത്തിഹാദ്, അല്‍ ഇത്തിഫാഖ്, അല്‍ അഹ്‌ലി, അല്‍ ഹിലാല്‍ തുടങ്ങിയ ക്ലബുകളിലേക്കാണ് കൂടുതല്‍ താരങ്ങളെത്തിയത്. നഷ്ടങ്ങളേറെയും ലിവര്‍പൂളിനും. അവരുടെ നായകന്‍ ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുളളവരാണ് റിയാദിലേക്ക് വിമാനം കയറിയത്.

News

ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍

ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍ കണ്ടെത്തിയതായി ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് (ജിഎംഒ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

Published

on

ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍ കണ്ടെത്തിയതായി ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് (ജിഎംഒ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

മാവ് ബാഗുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതില്‍ ‘അഗാധമായ ഉത്കണ്ഠയും അപലപനവും’ പ്രകടിപ്പിച്ച മീഡിയ ഓഫീസ്, ഫലസ്തീനികള്‍ കഴിച്ച മാവില്‍ അത്തരം വസ്തുക്കള്‍ പൊടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഭയം കൂടുതല്‍ ഉയര്‍ത്തി.

‘മാവ് ബാഗിനുള്ളില്‍ ഈ ഗുളികകള്‍ കണ്ടെത്തിയ പൗരന്മാരില്‍ നിന്ന് ഞങ്ങള്‍ ഇതുവരെ നാല് സാക്ഷ്യപത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മയക്കുമരുന്നുകളില്‍ ചിലത് മാവില്‍ തന്നെ മനപ്പൂര്‍വ്വം പൊടിക്കുകയോ ലയിപ്പിക്കുകയോ ചെയ്തതാകാനുള്ള സാധ്യത കൂടുതല്‍ ഗുരുതരമാണ്. ഇത് കുറ്റകൃത്യത്തിന്റെ വ്യാപ്തി ഉയര്‍ത്തുകയും പൊതുജനാരോഗ്യത്തെ നേരിട്ട് ലക്ഷ്യമിടുന്ന ഗുരുതരമായ ആക്രമണമായി മാറ്റുകയും ചെയ്യുന്നു. ‘ ടെലിഗ്രാമിലെ മീഡിയ ഓഫീസ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

‘സിവിലിയന്‍മാര്‍ക്കെതിരായ വൃത്തികെട്ട യുദ്ധത്തില്‍ ഇസ്രാഈല്‍ അധിനിവേശം മയക്കുമരുന്ന് മൃദുവായ ആയുധമായി ഉപയോഗിക്കുന്നത്, കൂടാതെ ഈ വസ്തുക്കള്‍ കടത്താനുള്ള ഉപരോധത്തെ സഹായം എന്ന നിലയില്‍ ചൂഷണം ചെയ്യുന്നത് യുദ്ധക്കുറ്റവും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനവുമാണ്,’ പ്രസ്താവനയില്‍ പറയുന്നു.

Continue Reading

kerala

കേന്ദ്ര വിദേശ സര്‍വകലാശാലകളിലെ അവസരങ്ങള്‍; എം.എസ്.എഫ് ഓറിയന്റേഷന്‍ നാളെ

രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം.

Published

on

കോഴിക്കോട്: വിദേശ സര്‍വകലാശാലകളിലും ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്ര സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അഡ്മിഷന്‍ പ്രക്രിയ, പഠനാന്തരീക്ഷം, ലഭ്യമായ കോഴ്സുകള്‍, സ്‌കോളര്‍ഷിപ്പ് സാധ്യതകള്‍ എന്നിവയെ കുറിച്ചുള്ള ഓറിയന്റേഷല്‍ പ്രോഗ്രാം നാളെ (ഞായര്‍) രാവിലെ 9 മണി മുതല്‍ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ വെച്ച് നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം. എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി അക്കാദമിക് വിങ്ങുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ പങ്കടുക്കുമെന്ന് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറല്‍ സെക്ര ട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയുന്ന പ്രതിനിധികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ഫോ : 9846106011, 7034707814, 6238328477

Continue Reading

kerala

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്.

Published

on

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന്‍ നല്‍കിയിരുന്നു.

തുടര്‍ച്ചയായി നാല് വാക്സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.

Continue Reading

Trending