crime
മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശവാദം; വയോധികയെ അടിച്ചുകൊന്ന് അറുപതുകാരന്‍
ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം

രാജസ്ഥാനില്‍ 85കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങി(60)നെ പൊലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇവരടക്കം സംഭവവുമായി ബന്ധപ്പെട്ട് ആകെ 4 പേരെയാണ് പിടികൂടിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ തടഞ്ഞുനിര്‍ത്തിയാണ് മര്‍ദിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ഇയാളെ തടയാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇയാള്‍ വയോധികയെ കുട കൊണ്ട് അടിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി, താന്‍ പരമശിവന്റെ അവതാരമാണെന്ന് പറഞ്ഞാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ പരമശിവന്റെ അവതാരമാണെന്ന് കരുതിയ പ്രതി, സ്ത്രീയെ കൊലപ്പെടുത്തിയശേഷം പുനര്‍ജീവിപ്പിക്കാമെന്നും വിശ്വസിച്ചിരുന്നു. താന്‍ പരമശിവന്റെ ഭക്തനാണെന്നും അദ്ദേഹമാണ് തന്നെ അയച്ചിരിക്കുന്നതെന്നുമാണ് പ്രതി വയോധികയോട് ആദ്യം പറഞ്ഞത്. പിന്നാലെ ‘നിങ്ങള്‍ ഒരു റാണി’യാണെന്ന് പറഞ്ഞ് 85കാരിയെ മര്‍ദിച്ചു. അടിയേറ്റ് നിലത്തുവീണ സ്ത്രീയെ ഇയാള്‍ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കുട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതിനിടെ, ദുര്‍മന്ത്രവാദത്തിന്റെ പേരിലാണ് പ്രതാപ് സിങ് വയോധികയെ കൊലപ്പെടുത്തിയെന്ന പ്രചാരണം പോലീസ് നിഷേധിച്ചു. അത്തരം പ്രചാരണങ്ങള്‍ ശരിയല്ലെന്നും വിഭ്രാന്തിയിലാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

crime
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala2 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
india1 day ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം ഇസ്രാഈലിന് ഭീഷണിയാകുമെന്ന് നെതന്യാഹു
-
kerala2 days ago
കണ്സഷന് വര്‍ധന; വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളു: മന്ത്രി കെ ബി ഗണേഷ് കുമാര്‍