Connect with us

News

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്താന് അനുമതി

ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്താന്‍ സംഘത്തിന് സര്‍ക്കാര്‍ അനുമതി.

Published

on

ഇസ്ലാമബാദ്: ഇന്ത്യയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്താന്‍ സംഘത്തിന് സര്‍ക്കാര്‍ അനുമതി. സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയമില്ലെന്നും പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്നും സര്‍ക്കാരും പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.

ഇന്ത്യ-പാക്കിസ്താന്‍ ക്രിക്കറ്റ് ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിലെ വിള്ളല്‍ മൂലം അകന്ന് നില്‍ക്കുകയാണിപ്പോഴും. പാക്കിസ്താനാണ് ഇത്തവണ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ പാക്കിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് സര്‍ക്കാര്‍ അനുതി നല്‍കിയിട്ടില്ല. ഇത് കാരണം ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ലങ്കയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാക്കിസ്താന്‍ ലോകകപ്പില്‍ കളിക്കില്ല എന്ന് വരെ പറയപ്പെട്ടിരുന്നു. ഇന്ത്യക്ക് പാക്കിസ്താനിലേക്ക് വരാന്‍ കഴിയില്ലെങ്കില്‍ പാക്കിസ്താന്‍ ഇന്ത്യയിലേക്കുമില്ലെന്നതായിരുന്നു നിലപാട്.

എന്നാല്‍ ഏഷ്യാ കപ്പിന്റെ കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തിയ ഇടപെടലിലാണ് ഒത്തുതീര്‍പ്പായത്. ഇന്ത്യ വരാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ലങ്കയിലേക്ക് മാറ്റുമ്പോള്‍ പാക്കിസ്താന് കാര്യമായ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. ലോകകപ്പ് ഫിക്‌സ്ച്ചര്‍ തയ്യാറായപ്പോള്‍ പാക്കിസ്താന്‍ പ്രതികരിച്ചിരുന്നില്ല. ഫിക്‌സ്ച്ചര്‍ തയ്യാറാക്കുന്നതിന് മുമ്പ് അവര്‍ ചില ഉപാധികള്‍ പറഞ്ഞുവെങ്കിലും അത് ഐ.സി.സിയോ, ബി.സി.സി.ഐയോ പരിഗണിച്ചില്ല. പാക്കിസ്താന്റെ മല്‍സരങ്ങള്‍ അഹമ്മദാബാദില്‍ പാടില്ല എന്നതായിരുന്നു വ്യവസ്ഥകളില്‍ പ്രധാനം. എന്നാല്‍ നിര്‍ണായകമായ ആ മല്‍സരം അഹമ്മദാബാദില്‍ തന്നെയായിരുന്നു ഷെഡ്യൂള്‍ ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Published

on

യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.

Published

on

പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

Published

on

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Continue Reading

Trending