Connect with us

india

കനത്ത പ്രതിഷേധം മറികടന്ന് ഡൽഹി ബിൽ പാസാക്കി

131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്, എതിര്‍ത്ത് വോട്ട് ചെയ്തത് 102 പേരും

Published

on

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയായിരുന്നു ബില്ലവതരണം നടന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 26 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ട് ചെയ്തത് 102 പേരും.

ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, ശ്തലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്‍. ശബ്ദവോട്ടോടെ പാസാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ബട്ടണ്‍ അമര്‍ത്തിയുള്ള വോട്ടെടുപ്പ് സാങ്കേതികത്തകരാര്‍ മൂലം ഉപേക്ഷിച്ചു. തുടര്‍ന്നു സ്ലിപ് ഉപയോഗിച്ചുള്ള വോട്ടെടുപ്പു നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ഥി

മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്

Published

on

മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ്ങ് മെഷീനില്‍ മാലയിട്ട് സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ നാസികിലെ സ്ഥാനാര്‍ത്ഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.

വോട്ട് രേഖപ്പെടുത്തി വന്നതിന് ശേഷം വോട്ടിനായി എത്തിയ അനുയായിയില്‍ നിന്നാണ് ഇയാള്‍ മാല പൊടുന്നനെ എടുത്ത് വോട്ടിങ് മെഷീന്‍ മറച്ച ബോക്‌സിന് മുകളില്‍ ഇട്ടത്. മാലയുമായാണ് അനുയായി പോളിങ്ങ്‌സ്റ്റേഷനിലുണ്ടായിരുന്നത്. ഇയാള്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് രേഖപ്പെടുത്തി വരികയായിരുന്ന സ്ഥാനാര്‍ത്ഥി വേഗത്തില്‍ മാല കൈക്കലാക്കുകയും ബോക്‌സിന് മുകളില്‍ വെക്കുകയുമായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മാലയിട്ടതിന് ശേഷം ചിരിച്ചുകൊണ്ടാണ് ശാന്തിഗിരി മഹാരാജ് പുറത്തേക്ക് വരുന്നത്.

Continue Reading

india

ബംഗാളില്‍ ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഗ്രാം എം.പി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

Published

on

പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്‍ ഹെബ്രാം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കുനാര്‍ ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്‍ഗ്രാമില്‍ നിന്നുള്ള എം.പിയാണ് കുനാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.

”ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല” ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്‍ വ്യക്തമാക്കി.

“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.

ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്‍ പാര്‍ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. “2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം

സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Published

on

യു.പിയില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്.

എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.

നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Continue Reading

Trending