india
ലക്ഷ്യത്തിലേക്ക് അടുത്ത് ചന്ദ്രയാൻ 3; വിക്രം ലാൻഡറും റോവറും മോഡ്യൂളിൽ നിന്ന് ഇന്ന് വേർപെടും

ചന്ദ്രനിലിറങ്ങാനുളള ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 .വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യൾ, പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ഇന്ന് വേർപെടും. ഓഗസ്റ്റ് 23നാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇതിനകം 33 ദിവസം പിന്നിട്ടു.ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.ഡീ-ബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് എത്തിക്കുക. 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് ചന്ദ്രനിലേക്ക് ഇറങ്ങുക.
india
തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.
india
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.
ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
india
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
കേസില്‍ നാലാമത്തെ അറസ്റ്റ്

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.
സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.
കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
News3 days ago
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടായേക്കും; സൂചന നല്കി ട്രംപ്
-
kerala3 days ago
കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം
-
Film3 days ago
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്
-
kerala3 days ago
‘വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി’; സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍