Connect with us

kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 31ന് ചോദ്യം ചെയ്യലിനു ഹാജരാകണം; എസി മൊയ്തീന് ഇഡി നോട്ടീസ്

നേരത്തെ കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഎം എംഎല്‍എയുമായ എ. സി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഓഗസ്റ്റ് 31ന് എ.സി മൊയ്തീന്‍ ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചു. കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു.

മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്നും കണ്ടെത്തിയതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തി. ഇവര്‍ മൊയ്തീന്റെ ബിനാമികളാണെന്നും ഇ.ഡി സംശയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി; 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി

മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി.

Published

on

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍.ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി.പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

Continue Reading

kerala

ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്.

Published

on

കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം.

സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

kerala

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.

Published

on

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

Continue Reading

Trending