Connect with us

india

ഗ്യാന്‍വാപി സര്‍വേ: 8 ആഴ്ച കൂടി സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്

മസ്ജിദില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കും.

Published

on

ഗ്യാന്‍വാപി സര്‍വേക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പ്. എട്ട് ആഴ്ച കൂടി സമയം വേണമെന്നാണ് പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വാരാണസി കോടതി കേസ് പരിഗണിക്കും. മസ്ജിദില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നു. ഇത് ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ വുദുഖാനയില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയില്‍ വിശ്വവേദന സനാതന്‍ സംഘ് സെക്രട്ടറി സൂരജ് സിങ് ഹരജി നല്‍കിയിരുന്നു. ഹരജി കോടതി സെപ്റ്റംബര്‍ എട്ടിന് പരിഗണിക്കുമെന്ന് സൂരജ് സിങ് പറഞ്ഞു. വുദുഖാന നിലവില്‍ സര്‍വേയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വുദുഖാന സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയ സുപ്രിംകോടതി ഇടക്കാല ഉത്തരവില്‍ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ധ്രുവ് റാഠിയുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അഭിഭാഷകനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയില്‍ അഭിഭാഷകന്‍ നടപടി നേരിടുന്നത്. 

Published

on

യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതിന് അഭിഭാഷകനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയില്‍ അഭിഭാഷകന്‍ നടപടി നേരിടുന്നത്.

പാല്‍ഗഡ് ജില്ലയിലെ വസായിയില്‍ ബാര്‍ അസോസിയേഷന്‍ അംഗമായ ആദേഷ് ബന്‍സോഡെയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

‘ദ നരന്ദ്ര മോദി ഫയല്‍സ്: എ ഡിക്ടാറ്റര്‍ മെന്റാലിറ്റി?’ എന്ന തലക്കെട്ടോടെയുള്ള വിഡിയോ ആണ് ആദേഷ് വസായ് ബാര്‍ അസോസിയേഷന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടത്. മേയ് 20ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ഗ്രൂപ്പില്‍ പങ്കുവച്ച വിഡിയോയുടെ പേരിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വോട്ട് ചെയ്യാന്‍ പോകുംമുന്‍പ് കാണുക എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.

പോസ്റ്റിനെതിരെ അസോസിയേഷന്‍ അംഗമായ മറ്റൊരു അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അധിക്ഷേപകരമായ വിഡിയോ പങ്കുവച്ചെന്നായിരുന്നു ഇയാള്‍ ആരോപിച്ചത്. വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് കമ്മിഷണര്‍ മധൂകര്‍ പാണ്ഡെ പുറത്തിറക്കിയ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ മീര ഭയന്ദര്‍ വസയ് വിരാര്‍ പൊലീസ് ആദേഷിനെതിരെ കേസെടുത്തിരിക്കുകയാണിപ്പോള്‍.

തനിക്കെതിരായ പൊലീസിന്റെ എഫ്.ഐ.ആര്‍ നിയമവിരുദ്ധമാണെന്ന് ആദേഷ് ബന്‍സോഡെ പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കോടിക്കണക്കിനു മനുഷ്യര്‍ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വിഡിയോ ആണിത്. ഇവര്‍ക്കെതിരെയെല്ലാം പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Continue Reading

crime

ലൈംഗിക അതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

4 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

Published

on

ലൈംഗിക അതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂൺ ആറ് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ 6 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതി നിർണായക തെളിവുകൾ നശിപ്പിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മാധ്യമങ്ങൾ വേട്ടയാടിയെന്നും ആരോഗ്യ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ കസ്റ്റഡിയിൽ വിട്ട് നൽകരുതെന്ന് പ്രജ്വൽ രേവണ്ണ വാദിച്ചു. കേസിൽ മുന്നോട്ട് പോകണമെങ്കിൽ പ്രജ്വലിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. പ്രജ്വലിന് അഭിഭാഷകനെ കാണുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ആറ് ദിവസം കൊണ്ട് തെളിവുകൾ ശേഖരിക്കുന്നതിനും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കും അന്വേഷണ സംഘം കടക്കും.

33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്ന പ്രജ്ജ്വൽ ബെംഗളൂരു വിമാനത്താവളത്തി മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ലുഫ്താൻസ വിമാനത്തിലായിരുന്നു പ്രജ്ജ്വൽ മടങ്ങിയെത്തിയത്.

ലൈംഗിക അതിക്രമ പരാതിയിൽ ആരോപണ വിധേയനായ പ്രജ്വൽ രേവണ്ണ നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അതിന് കാത്തുനിൽക്കാതെ അർദ്ധരാത്രിയിൽ ബെംഗളൂരുവിൽ മടങ്ങിയെത്തിയ പ്രജ്ജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading

india

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പരാതി നൽകി സംവിധായകൻ ലൂയിത് കുമാർ ബർമ്മൻ

രാഷ്ട്രപിതാവിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് പരാതിയില്‍ പറയുന്നത്. പരാതി പരിശോധിക്കുകയാണെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.

Published

on

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി. ചലച്ചിത്ര സംവിധായകന്‍ ലൂയിത് കുമാര്‍ ബര്‍മ്മന്‍ ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രാഷ്ട്രപിതാവിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് പരാതിയില്‍ പറയുന്നത്. പരാതി പരിശോധിക്കുകയാണെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.

ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ വിവാദ പരാമര്‍ശം. ‘ലോകമെമ്പാടും മഹാത്മാഗാന്ധി ഒരു മഹാനായ വ്യക്തിയായിരുന്നു. ലോകം മുഴുവന്‍ മഹാത്മാഗാന്ധിയെ അറിയുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഈ 75 വര്‍ഷത്തെ നമ്മുടെ ഉത്തരവാദിത്തമല്ലേ. ഗാന്ധിജിയെ കുറിച്ച് ആര്‍ക്കും അറിയില്ല എന്നതില്‍ ഖേദമുണ്ട്.

ആദ്യമായി ‘ഗാന്ധി’ എന്ന സിനിമ ചെയ്തപ്പോള്‍, ആരാണ് ഈ വ്യക്തി എന്നറിയാന്‍ ലോകമെമ്പാടും ആകാംക്ഷയുണ്ടായിരുന്നു.’- മോദിയുടെ വാക്കുകള്‍. ഒരു പൗരനെന്ന നിലയിൽ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ലോകത്തിന് അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ഒരു സിനിമയുടെയും ആവശ്യമില്ലെന്നും ലൂയിത് കുമാര്‍ ബര്‍മ്മന്‍റെ പരാതിയില്‍ പറയുന്നു.

ആറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമ 1982 ല്‍ ഇറങ്ങുന്നതുവരെ ലോകത്തിനു മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നെന്നായിരുന്നു മോദിയുടെ പരാമര്‍ശം. മഹാത്മ ഗാന്ധിക്കു വേണ്ടത്ര സ്വീകാര്യതയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സന്‍ മണ്ടേലയെയും ലോകത്തിന് അറിയാമായിരുന്നെങ്കില്‍, അതിലൊട്ടും കുറഞ്ഞ ആളായിരുന്നില്ല ഗാന്ധിയെന്ന കാര്യം സമ്മതിച്ചേ പറ്റൂ. ഗാന്ധിയും അദ്ദേഹത്തിലൂടെ ഇന്ത്യയും അംഗീകരിക്കപ്പെടേണ്ടതായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷമാണ് ഞാന്‍ ഇതു പറയുന്നത്’- അഭിമുഖത്തില്‍ മോദി പറഞ്ഞു.

 

Continue Reading

Trending