GULF
വിമാനയാത്രാ നിരക്ക് കുറക്കുക; വ്യോമായന മന്ത്രിക്ക് കത്തയച്ചു
വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ പ്രവാസി സമൂഹത്തോടു ചെയ്യുന്ന കടുത്ത അനീതിയാണെന്നും ഇതിനെതിരെ വ്യോമായന മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെലുണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രിക്കും വ്യോമായന സെക്രട്ടറിക്കും എയര്‍ ഇന്ത്യാ ഉദ്യോഗസത്ഥര്‍ക്കും കത്തയച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഉത്സവ സീസണുകളില്‍ മാത്രം ടിക്കറ്റിന് ഉയര്‍ന്ന തുക ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. നാടിന്റെ സാമ്പത്തിക സുസ്ഥിരതക്കായി വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. ഉത്സവ സീസണുകളില്‍ കുടുംബസമേതം നാട്ടില്‍ പോയിവരാന്‍ പ്രവാസികള്‍ ആഗ്രഹിക്കുമ്പോള്‍ അന്യായമായി ഉയര്‍ത്തുന്ന വിമാന നിരക്കുകള്‍ അതിനു തടസ്സമാവുന്നു. വിമാനക്കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ പ്രവാസി സമൂഹത്തോടു ചെയ്യുന്ന കടുത്ത അനീതിയാണെന്നും ഇതിനെതിരെ വ്യോമായന മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെലുണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദ് വ്യോമായന മന്ത്രിക്കും വ്യോമായന സെക്രട്ടറിക്കും എയര്‍ ഇന്ത്യാ ഉദ്യോഗസത്ഥര്‍ക്കും കത്തയച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
GULF
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ
നിക്ഷേപക മാർക്കറ്റിലെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ ലഭിച്ച മികച്ച സബ്സ്ക്രിബ്ഷനും, സമാഹരണവും, വിപണിമൂല്യവും ലുലു റീട്ടെയ്ലിനെ നേട്ടത്തിന് അർഹരാക്കി. ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചാനിരക്കും വികസനപദ്ധതികളും ലുലുവിന് നേട്ടമായി.
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ നിക്ഷേപക മാർക്കറ്റിലെ മുൻനിര പുരസ്കാരങ്ങളിൽ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം. ലണ്ടനിൽ നടന്ന പുരസ്കാര ചടങ്ങിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ പുരസ്കാര നേട്ടമെന്നും ഏറ്റവും മികച്ച നേട്ടങ്ങൾ നിക്ഷേപകർക്ക് ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.
GULF
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍

മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പ്രധാന പാതകള്‍ ഉപയോഗിക്കരുതെന്ന് ബഹ്റൈന്‍. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ക്ക് റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ബഹ്റൈനിലെ മന്ത്രാലയങ്ങളിലേയും ഗവണ്‍മെന്റ് സര്‍വീസുകളിലേയും 70% ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ബ്യൂറോ വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി !രു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തല്‍സ്ഥിതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗികമായ സംശയനിവാരണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala2 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
india3 days ago
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി