Connect with us

News

എക്‌സ് ഉപയോഗത്തിന് പണം ഈടാക്കാന്‍ നീക്കം

സോഷ്യല്‍ മീഡിയകളുടെ സൗജന്യ സേവനം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്.

Published

on

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയകളുടെ സൗജന്യ സേവനം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പേര് ‘എക്‌സ്’ എന്നാക്കിയതിന് പിന്നാലെ പണം ഈടാക്കി സേവനം നല്‍കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ ആലോചിക്കുന്നത്. എക്‌സ് ഉപയോഗിക്കണമെങ്കില്‍ ഇനി എല്ലാവരും പണം നല്‍കേണ്ടിവരുമെന്ന് മസ്‌ക് സൂചിപ്പിച്ചു. നിലവില്‍ പ്രീമിയം ഉപഭോക്താക്കളില്‍നിന്ന് മാത്രമാണ് പണം വാങ്ങുന്നത്. ബോട്ടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഇത് മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മലയാളി യുവതി അബുദാബിയില്‍ രക്തം വാര്‍ന്നു മരിച്ച നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Published

on

അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോ​ഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ ബന്ധുക്കൾക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്.

മനോ​ഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിഞ്ഞു ​ഗുരുതരാവസ്ഥയിൽ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോ​ഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിൽ. നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

GULF

ബലിപെരുന്നാൾ; സൗദിയിൽ സ്വകാര്യ മേഖയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

Published

on

റിയാദ്: ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ മാനവ വിഭവ ശേഷി മന്ത്രാലയം. ജൂൺ 15 മുതൽ 18വരയൊണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാസപ്പിറവി കണ്ടതോടെ ഹിജ്റ 1444ലെ ഹജ്ജ് ഈ മാസം 14ന് ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് മാസപ്പിറവി ദൃശ്യമായത്. ഒമാൻ ഒഴികെയുള്ള എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ജൂണ് 16നാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ജൂൺ 17നാണ് ബലിപെരുന്നാൾ.

Continue Reading

Trending