kerala
‘ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സിപിഎംലെ ജീര്‍ണ്ണതകളെ പറ്റി ആ പാര്‍ട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്’; ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കുട്ടത്തില്‍
വിനയകുമാറിനെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലുടെ പറഞ്ഞു

ശ്രീ കോടിയേരി ബാലകൃഷ്ണന് മരണപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമര്‍ശനം ഉയര്‍ന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അര്‍ഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്. ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാര്‍ട്ടി സെക്രട്ടറി ശ്രീ എം.വി ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധര്‍മ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഫെയയ്സ്ബുക്കില് കുറിച്ചു.
അപ്പോള്‍ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക, ആരുടെ ധൃതിയാകാം കോടിയേരിക്ക് അര്‍ഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക, എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇന്‍ഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ ഉടമയുമായ വിനയകുമാറിനെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലുടെ പറഞ്ഞു.
kerala
കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ അര്‍ദ്ധരാത്രിയില്‍ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി
പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിലാണ് എബിവിപി വിഭജന ഭീതി ദിനം ആചരിച്ചത്.

കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുലര്‍ച്ചെ 12.30 മണിയോടെ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിലാണ് എബിവിപി വിഭജന ഭീതി ദിനം ആചരിച്ചത്.
വിഭജന ഭീതി ദിനാചരണം ക്യാംപസുകളില്‍ നടത്തുന്നത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയിരുന്നു. എല്ലാ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇ മെയിലിലൂടെയാണ് നിര്‍ദേശം നില്‍കിയത്.
എബിവിപിക്ക് സ്വാധീനമുള്ള കാസര്‍കോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് എന്നിവിടങ്ങളിലും ദിനാചരണം നടത്താനുള്ള ഒരുക്കത്തിലാണ് എബിവിപി നേതൃത്വം.
kerala
‘2010 മുതലുള്ള ചാറ്റുകള്‍ എന്റെ കൈവശം; എന്നെ പ്രകോപിപ്പിക്കരുത്’ സാന്ദ്ര തോമസിനെതിരെ വിജയ് ബാബു
നിയമം പരിശോധിക്കുന്നത് തന്റെ സര്‍ട്ടിഫിക്കറ്റല്ല, കോടതിയാണെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന്, ”എല്ലാം കോടതി വിലയിരുത്തിയല്ലോ” എന്ന് താരം മറുപടി നല്കി.

കോടതി വിധിക്ക് പിന്നാലെ, നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ രംഗത്തെത്തി നടന് വിജയ് ബാബു. നിയമം പരിശോധിക്കുന്നത് തന്റെ സര്‍ട്ടിഫിക്കറ്റല്ല, കോടതിയാണെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന്, ”എല്ലാം കോടതി വിലയിരുത്തിയല്ലോ” എന്ന് താരം മറുപടി നല്കി. സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മൃഗങ്ങളെയാണ് കൂടുതല്‍ സ്നേഹിക്കുന്നതെന്നും അവര്‍ക്കാണ് നന്ദിയെന്നും വിജയ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സാന്ദ്രയുടെ അസൂയ ജനങ്ങള്‍ക്കു മുന്നില്‍ പ്രകടിപ്പിക്കരുതെന്നും, തന്നെ പ്രകോപിപ്പിക്കരുതെന്നും വിജയ് മുന്നറിയിപ്പ് നല്കി. അങ്ങനെ സംഭവിച്ചാല്‍ തെളിവുകളുമായി പല വിവരങ്ങളും പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോടതി വിധിക്ക് പിന്നാലെ, മുന്‍പ് പങ്കുവെച്ച പോസ്റ്റ് തിരുത്തി വിജയ് ബാബു വീണ്ടും പങ്കുവെച്ചിരുന്നു.
‘സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവള് മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ആരാണ് അതിനെ എതിര്‍ക്കുന്നത്. അവള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാവുന്നിടത്തോളം സെന്‍സര്‍ വ്യക്തികള്‍ക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവര്‍ 2016 ല്‍ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതില്‍ കൂടുതലോ വാങ്ങിയ ശേഷം. 10 വര്‍ഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല, കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു..’,
kerala
സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി ഫലസ്തീന് ജനതയെ ഇസ്രാഈല്‍ പട്ടിണിക്കിട്ട് കൊല്ലുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി.

ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി. ആദ്യം ഇസ്രാഈല്‍ ബോംബിട്ട് കുഞ്ഞുങ്ങള്‍ അടക്കമുള്ള പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ഇപ്പോള്‍ സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി പട്ടിണിക്കിട്ട് ഫലസ്തീന് ജനതയെ കൊല്ലുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബില്‍ എംപിമാരുടെ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ എംപിമാരായ ദിഗ് വിജയ് സിംഗ്, ജോണ്‍ ബ്രിട്ടാസ് പ്രൊഫ. മനോജ് ജാ, അബ്ദുസമദ് സമദാനി, ദുരൈ വൈക്കോ, നവാസ് ഗനി, ജാവേദ് അലി ഖാന്, ഫൗസിയ ഖാന്, എന്‍ കെ പ്രേമചന്ദ്രന്, എ എ റഹീം, പി സന്തോഷ് കുമാര്‍, , സുദമാ പ്രസാദ്, ജോസ് കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ്, പി വി അബ്ദുല്‍ വഹാബ്, മുഹിബുള്ള നദ് വി, ജെബി മേത്തര്‍, സല്‍മ രാജാത്തി,രേണുക ചൗദരി, ഇമ്രാന് പ്രതാപ് ഗഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
Cricket3 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
india3 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
india3 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
News3 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film3 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
News3 days ago
തുര്‍ക്കിയില്‍ ഭൂകമ്പം; ഒരാള്‍ മരിച്ചു, 29 പേര്‍ക്ക് പരിക്ക്