News
മെഡല്‍ വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്‍ണം
ശനിയാഴ്ച അമ്പയ്ത്തിലെ രണ്ട് സ്വര്‍ണ മെഡല്‍ നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡിയിലെ സ്വര്‍ണ നേട്ടത്തോടെ 100 മെഡലെന്ന ചരിത്ര നേട്ടം ഇന്ത്യ പിന്നിട്ടത്. ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ജയിച്ചത്. ശനിയാഴ്ച അമ്പയ്ത്തിലെ രണ്ട് സ്വര്‍ണ മെഡല്‍ നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലാണ് ഇന്ത്യ നേടിയത്.
അതേസമയം പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ.
kerala
കീം പരീക്ഷ റദ്ദാക്കിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്; തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കി: പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്‌നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.
ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ – സ്‌കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
kerala
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായില്ല
രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം വിലയിരുത്തിയ ശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ നല്‍കി വരുന്ന ചികിത്സകള്‍ തന്നെ തുടരാനാണ് നിര്‍ദേശം. ഇടവിട്ട് നല്‍കിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടയ്ക്ക് നിര്‍ത്തി വയ്ക്കുന്നുണ്ട്.
kerala
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ജെയ്‌സണ്‍ അലക്‌സ് ആണ് തൂങ്ങി മരിച്ചത്. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിര്‍മ്മിച്ച വീട്ടിലായിരുന്നു അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. കൊല്ലം സ്വദേശിയാണ് ജെയ്‌സണ്‍ അലക്‌സ്. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളില്‍ പോയ സമയത്താണ് അലക്‌സ് ജീവനൊടുക്കിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം അടക്കം പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
-
kerala3 days ago
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി