kerala
ചാര്‍ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതില്‍ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടര്‍ന്നതു കണ്ടത്

ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മുറി കത്തി. പാലക്കാട് പൊല്‍പ്പുള്ളി വേര്‍കോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.
ദിവസങ്ങള്‍ക്കു മുന്‍പു സുഹൃത്ത് വാങ്ങിയ മൊബൈല്‍ ഫോണ്‍ ഷാജുവിന് ഉപയോഗിക്കാന്‍ കൊടുത്തിരുന്നു. ഷാജു പനിയായി കിടപ്പിലായിരുന്നു. മകന് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണര്‍ന്ന ഷാജു മകനു പിന്നാലെ വാതിലടച്ചു പുറത്തേക്കുപോയി.
അല്പസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതില്‍ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടര്‍ന്നതു കണ്ടത്. ഉടന്‍തന്നെ വൈദ്യുതി കണക്ഷന് വിഛേദിച്ചു. തുടര്‍ന്നു മോട്ടര്‍ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു.
kerala
മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം; രണ്ടര വയസുകാരന് ദാരുണാന്ത്യം
കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരിന്റെ മകന് നഫ്ലാനാണ് അപകടത്തില്‍ മരിച്ചത്.

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടര വയസുകാരന് ദാരുണാന്ത്യം. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരിന്റെ മകന് നഫ്ലാനാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
kerala
അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു; വിഎസിന്റെ മകന് വി.എ അരുണ്‍ കുമാര്‍
അപകടനില തരണം ചെയ്ത് അച്ഛന് തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നതെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന് അരുണ്‍ കുമാര്‍ വി എ. അപകടനില തരണം ചെയ്ത് അച്ഛന് തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
വി എസ് അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്, തീര്‍ച്ച.
kerala
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം
കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായതായും സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായതായും സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. കൃഷി സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയമെന്നും വിമര്‍ശനം.
ആലപ്പുഴയിലെ പാര്‍ട്ടി നാഥനില്ലാ കളരിയായി. ആലപ്പുഴയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. മാവേലിക്കരയിലെ തോല്‍വി സംഘടന ദൗര്‍ബല്യത്തെ തുടര്‍ന്ന്. സ്ഥാനാര്‍ഥി മികച്ചതെങ്കിലും പ്രവര്‍ത്തനത്തില്‍ അപാകത. വോട്ടുകള്‍ തിരികെ പിടിക്കാന്‍ മുന്നണി ഒന്നായി പ്രവര്‍ത്തിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശം.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
-
india2 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala2 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം