Connect with us

kerala

പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണം; ജാഗ്രതാ നിര്‍ദേശം

കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Published

on

പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കി. പൊലീസും വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് നിര്‍ദ്ദേശം നല്‍കിയത്.

വരും ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കും. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

kerala

മലപ്പുറം ജില്ലയിലെ സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടര്‍ന്ന് എംഎസ്എഫ്

ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു.

Published

on

മലപ്പുറം: ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു. നീണ്ട പത്തു വര്‍ഷത്തെ എസ്എഫ്‌ഐ കോട്ട തകര്‍ത്ത് പത്തില്‍ പത്ത് സീറ്റും നേടി പെരിന്തല്‍മണ്ണ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും ചരിത്ര വിജയം തീര്‍ത്തു. തുവ്വൂര് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടക്കം മലപ്പുറം ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് ന്റെ തേരോട്ടം തുടരുകയാണ്.
കോളേജ്,സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകളില്‍ സര്‍വ്വധിപത്യം തീര്‍ത്ത എം.എസ്.എഫ് ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം ആവര്‍ത്തിക്കുകയാണ്.

അധ്യാപകരുടെയും പോലീസിന്റെയും സകലമാന എതിര്‍പ്പുകളും ഭേദിച്ച് മിന്നും വിജയം കാഴ്ചവച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ വിജയം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ പോലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ പറഞ്ഞു.

Continue Reading

kerala

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം; ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു

ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Published

on

ആലപ്പുഴ കൊമ്മാടിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ മകന്‍ ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് മകന്‍. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ ആക്രമിച്ചത്. മാതാവിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്‌നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്‌നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Continue Reading

film

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

Published

on

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.

മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും.

അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സര തെരഞ്ഞെടുപ്പിലേക്ക് എത്തിയത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്കായിരുന്നു സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സാന്ദ്ര തോമസ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു.

Continue Reading

Trending