Connect with us

india

എച്ച്.ഡി.ദേവഗൗഡയുടെ വെളിപ്പെടുത്തല്‍; കോൺഗ്രസിന്റെ ആരോപണം ശരിയെന്ന് കെ.സി.വേണുഗോപാല്‍ എംപി

ബിജെപിയെ എതിര്‍ത്താല്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്.

Published

on

പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയില്‍ നിന്നും ജെഡിഎസ് പ്രതിനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കാതിരുന്നത് ബിജെപിയുമായുള്ള അവരുടെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെ.ഡി.എസ് നേതൃത്വത്തിനും വ്യക്തമായി അറിയാമായിരുന്നതിനാലാണെന്ന കോൺഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് എച്ച്.ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

ബിജെപിയേയും മോദിയേയും പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സിപിഎം കേരള ഘടകവും.അധികാരത്തിന്റെ തണലില്‍ നടത്തിയ അഴിമതിയും സഹകരണക്കൊള്ളയും ബിനാമി-കള്ളപ്പണയിടാപാടും ബിജെപിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടിലേക്ക് കേരള സിപിഎമ്മിനെ കൊണ്ടെത്തിച്ചു. ബിജെപിയെ എതിര്‍ത്താല്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്. ഒരു ബിജെപി വിരുദ്ധ പ്രസ്താവന നടത്താന്‍ പോലും മോദിയുടെ താല്‍പ്പര്യം പരിഗണിക്കേണ്ട ദുരന്തമാണ് സിപിഎം കേരളത്തില്‍ അഭിമുഖീകരിക്കുന്നത്.

പിണറായി വിജയന്റെ എല്ലാ ചെയ്തികള്‍ക്കും കുടപിടിക്കുന്ന സി പി എം ഇന്ന് എത്തപ്പെട്ടിരിക്കുന്നത് അതിസങ്കീര്‍ണ്ണമായ പ്രതിസന്ധിയിലാണ്. ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടിട്ടും സിപിഎം കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിക്കാത്തില്‍ അത്ഭുതം തോന്നുന്നു.
ഈ വിഷയത്തില്‍ സിപിഎം ദേശീയ സെക്രട്ടറി സതീറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം.ദേവഗൗഡയുടെ പ്രസ്താവനയെ തള്ളിപ്പറയാന്‍ സിപിഎം കേന്ദ്ര നേതൃത്വം അമാന്തിക്കുന്നതെന്തിനാണ്? ജെഡിഎസ്-ബിജെപി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയയെന്ന തുറന്ന പറച്ചിലില്‍ സിപിഎം ദേശീയ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സിപിഎം ദേശീയ നേതൃത്വം ബാധ്യസ്ഥരാണ്.

ഇതിപ്പോള്‍ തുടങ്ങിയ ബാന്ധവമല്ല. കഴിഞ്ഞ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയ ജെ ഡിഎസുമായി കൂട്ടുചേര്‍ന്ന് മത്സരിച്ച പാര്‍ട്ടിയാണ് സി പി എം. കേരള മുഖ്യമന്ത്രി കര്‍ണ്ണാടകത്തിലെ ബാഗേപ്പള്ളിയില്‍ തിരഞ്ഞെടുപ്പിനു പ്രചരണത്തിന് ഇറങ്ങിയതും യാദൃശ്ചികമല്ല. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്നത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും സംയുക്ത സ്വപനമാണെന്ന് ഇതില്‍പ്പരം എന്ത് തെളിവ് വേണമെന്നും വേണുഗോപാല്‍ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.

Published

on

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ‘നിയമപരമായ ആവശ്യത്തെ’ തുടര്‍ന്ന് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. ഇതുവരെ, തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.

തോംസണ്‍ റോയിട്ടേഴ്‌സിന്റെ വാര്‍ത്താ മാധ്യമ വിഭാഗമാണ് റോയിട്ടേഴ്‌സ്. 200 ലധികം സ്ഥലങ്ങളിലായി 2,600 പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് കമ്പനി പറയുന്നു. ശനിയാഴ്ച രാത്രി 11:40 വരെ റോയിട്ടേഴ്സ് വേള്‍ഡിന്റെ എക്സ് അക്കൗണ്ടും ആക്സസ് ചെയ്യാന്‍ കഴിഞ്ഞില്ല.

പ്രധാന @Reuters X അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും, നിരവധി അനുബന്ധ ഹാന്‍ഡിലുകള്‍ ആക്സസ് ചെയ്യാവുന്നതാണ്. റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

X അനുസരിച്ച്, യുഎസ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പോസ്റ്റുകള്‍ക്കും കൂടാതെ/അല്ലെങ്കില്‍ X അക്കൗണ്ട് ഉള്ളടക്കത്തിനും ബാധകമായേക്കാവുന്ന നിയമങ്ങളുണ്ട്.

‘എല്ലായിടത്തും ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമത്തില്‍, ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് സാധുവായതും ശരിയായ സ്‌കോപ്പുള്ളതുമായ അഭ്യര്‍ത്ഥന ലഭിച്ചാല്‍, ഒരു പ്രത്യേക രാജ്യത്തിലെ ചില ഉള്ളടക്കങ്ങളിലേക്കുള്ള ആക്‌സസ് ഇടയ്ക്കിടെ തടഞ്ഞുവയ്‌ക്കേണ്ടത് ആവശ്യമായി വന്നേക്കാം,’ X എഴുതി.

ഒരു കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് പ്രതികരണമായി ഉള്ളടക്കം തടഞ്ഞുവയ്ക്കാന്‍ X നിര്‍ബന്ധിതനായാല്‍ അത് തടഞ്ഞുവയ്ക്കാമെന്നും X മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്താവിക്കുന്നു. നിര്‍ദ്ദിഷ്ട സപ്പോര്‍ട്ട് ഇന്‍ടേക്ക് ചാനലുകള്‍ വഴി ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന് മറുപടിയായി പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ തടയാനും കഴിയും.

മറ്റ് പ്രദേശങ്ങളില്‍ നിന്ന് അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാകുന്നതിനാല്‍ ബ്ലോക്ക് രാജ്യത്തിന് പ്രത്യേകമായി കാണപ്പെടുന്നു.

ബ്ലോക്ക് താല്‍ക്കാലികമാണോ ശാശ്വതമാണോ, അതോ പ്ലാറ്റ്ഫോമിനെതിരെ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടുമായോ നിയമപരമായ ഉത്തരവുമായോ ഇത് ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി

10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.

തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.

തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.

Continue Reading

india

ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു

ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

Published

on

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.

അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.

പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.

Continue Reading

Trending