kerala
കേരള വര്‍മ്മയിലെ തെരഞ്ഞെടുപ്പ് അട്ടിമറി വിവാദം; കെഎസ്‌യു ഇന്ന് ഹൈക്കോടതിയിലേക്ക്
കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു

കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്.എഫ്.ഐ സ്ഥാനാര്‍ഥി വിജയിച്ച സംഭവത്തില്‍ കെ.എസ്.യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.
കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അധ്യാപക തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെ.എസ്.യുവിന്റെ ആരോപണം.
കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ നിരാഹാരം കളക്ട്രേറ്റിന് മുന്നില്‍ തുടരുകയാണ് .റീ കൗണ്ടിങ്ങിനിടെ 2 തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെ.എസ്.യുവിന്റെ ഒന്നാമത്തെ ആരോപണം.
പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിങ് വേണമെന്ന കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശനന്റെ നിര്‍ദേശപ്രകാരമെന്നത് രണ്ടാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുന്‍ അധ്യാപിക കൂടിയായ മന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദ്ദേശപ്രകാരം അട്ടിമറി നടന്നെന്ന് മൂന്നാമത്തെ ആരോപണം.
kerala
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
എസ്‌ഐയുടെ പേര് വിളിച്ചാണ് കൊലവിളി മുഴക്കിയത്.

പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യ പ്രകടനം നടത്തി സിപിഎം. ദേശീയ പണിമുടക്ക് ദിവസം പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. എസ്‌ഐയുടെ പേര് വിളിച്ചാണ് കൊലവിളി മുഴക്കിയത്.
‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്ന കൊലവിളി മുദ്രാവാക്യത്തോടെ കാസര്‍കോട് കുമ്പളയിലാണ് ഏരിയാ സെക്രട്ടറി സുബൈറിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. പണിമുടക്ക് ദിവസം സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസിന്റെ നെയിംബോര്‍ഡ് അടക്കം പ്രവര്‍ത്തകര്‍ പറിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ എസ്‌ഐക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ ഏരിയാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്.
kerala
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്‌ഗോപി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതെ കോട്ടയത്തേയും കൊച്ചിയിലേയും സ്വകാര്യ പരിപാടികളിലായിരുന്നു സുരേഷ് ഗോപി പങ്കെടുത്തത്.

ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതെ കോട്ടയത്തേയും കൊച്ചിയിലേയും സ്വകാര്യ പരിപാടികളിലായിരുന്നു സുരേഷ് ഗോപി പങ്കെടുത്തത്.
ഓഫിസ് ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന വാര്‍ഡ്തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala3 days ago
തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം’; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വി.ഡി സതീശന്റെ കത്ത്
-
Football2 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു