kerala
യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യം: സുനിത വില്യംസ് , ബഹിരാകാശ വാസം ദുഷ്‌കരം: ഹസ്സ അല്‍ മന്‍സൂരി
നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു അവര്‍.

ഷാര്‍ജ: എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് ഈ രാഷ്ട്രം അതുല്യമായ ഉയരങ്ങളാണ് നേടിയെടുത്തതെന്നും അമേരിക്കന്‍ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസ്. നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു അവര്‍.
”യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ എത്താനായതില്‍ വളരെയേറെ സന്തോഷിക്കുന്നു. അതില്‍ അഭിമാനം തോന്നുന്നു. എന്റെ സുഹൃത്ത് ഹസ്സയുമായി ചേരാനായ സന്ദര്‍ഭത്തെ അങ്ങേയറ്റം വിലമതിക്കുന്നു. അനേകം കുട്ടികളെ പ്രത്യേകമായി ഈ സദസ്സില്‍ കാണാനാകുന്നത് എന്റെ ആഹ്‌ളാദം ഇരട്ടിപ്പിക്കുന്നു” -സുനിത ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തന്റെ സംസാരം ആരംഭിച്ചത്.
നാസയില്‍ നിര്‍വഹിച്ച ദൗത്യമെന്തെന്ന് പറയാനാണ് ഇപ്പോള്‍ താനും ഹസ്സയും ഇവിടെയുള്ളതെന്ന് പറഞ്ഞ അവര്‍, നാസയ്ക്ക് പല രാജ്യാന്തര പങ്കാളികളുമുണ്ടെന്നും ഈയിടെ യുഎഇയും അതില്‍ ചേര്‍ന്നുവെന്നും ബഹിരാകാശ യാത്രയില്‍ താല്‍പര്യമുള്ളവരെ നാസ അവിടെ എത്തിക്കുന്നുവെന്നും വിശദീകരിച്ചു. ”മനുഷ്യ സമൂഹത്തിനായി ഞങ്ങള്‍ക്ക് വലിയ പ്‌ളാനുകളുണ്ട്. ഭൂമിയില്‍ ജീവിക്കുക എന്നതിനതിപ്പുറം, അതിന്റെ ഏറ്റവുമടുത്തുള്ള ഇടങ്ങളിലേക്ക് കൂടി എത്താന്‍ ശ്രമിക്കുക എന്നതാണ് ആ പ്‌ളാനുകളില്‍ ചിലത്. അതു പോലെ തന്നെയാണ് ചൊവ്വാ ദൗത്യവും. എന്നാല്‍, അതല്‍പം പ്രയാസം പിടിച്ച കാര്യമാണ്. ബഹിരാകാശ യാത്രയ്ക്ക് സ്‌പേസ് ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നു. നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ റഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് നിര്‍മിച്ചതാണ്. അവിടേയ്ക്ക് സ്‌പേസ് ഷട്ടില്‍ പ്രോഗ്രാമുകള്‍ നടക്കുന്നു. കാനഡ, ജപ്പാന്‍ രാജ്യങ്ങളുമായും യൂറോപ്പുമായും ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹസ്സയെ പോലുള്ളവരെ ഐഎസ്എസില്‍ ചേരാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു” -സുനിത പറഞ്ഞു.
ഭൂമി, ചൊവ്വ, ചന്ദ്രന്‍ എന്നിവയുടെ ഡയഗ്രം സ്‌ക്രീനില്‍ പ്രദര്‍ശിച്ചു കൊണ്ടായിരുന്നു സുനിതയുടെ പ്രാരംഭ സംഭാഷണം. ഭൂമിയ്ക്ക് പുറമെ, നാം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേക്കും കൂടി ധാരാളമായി സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അവര്‍, ചൊവ്വാ യാത്ര കൂടുതല്‍ കാര്യങ്ങളെ ലോകത്തിന് മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നും പ്രത്യാശിച്ചു. ഏതാനും സ്‌പേസ് ക്രാഫ്റ്റുകളിലൂടെയാണ് നാമത് നിര്‍വഹിക്കുകയെന്ന് വെളിപ്പെടുത്തിയ സുനിത, അതിലൊന്നാണ് ബോയിംഗ് സ്റ്റാര്‍ ലൈനറെന്നും, മറ്റൊന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ആണെന്നും പറഞ്ഞു. യുഎഇയുടെ സ്‌പേസ് ക്രാഫ്റ്റുമുണ്ട്. ബോയിംഗ് സ്റ്റാര്‍ ലൈനറില്‍ ആളുകള്‍ ഈ വര്‍ഷാദ്യം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മിഷനില്‍ അംഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണ്. ചന്ദ്രന്റെയടുത്തായി സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ നാസയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെ, ചന്ദ്രനിലേയ്ക്കും കൂടുതല്‍ പറക്കലുകള്‍ നടത്താനാകും. ഡ്രാഗണ്‍ ടെസ്റ്റിംഗിന് തയാറാണ്. പാരച്യൂട്ടിന്റെ അവസാന ടെസ്റ്റ് ജനുവരിയില്‍ നടക്കും. 2024 ഏപ്രിലിലാണ് അതിന് സമയം കണ്ടിരിക്കുന്നത്.
നിരവധി രാജ്യങ്ങളും വാണിജ്യ കമ്പനികളും സ്‌പേസില്‍ പോകാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ സുനിത, നാസയിലേക്ക് താന്‍ എത്തിയതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെ നാസ ഔദ്യോഗിക കാലയളവിനെ ഭര്‍ത്താവും കുടുംബവും വളരെയധികം പ്രോല്‍സാഹിപ്പിച്ചുവെന്നും താന്‍ ഇന്നീ നിലയിലെത്താന്‍ കാരണം മാതാപിതാക്കളാണെന്നും തന്റെ പിതാവ് ദീപക് പാണ്ഡ്യ ജീനിയസായിരുന്നുവെന്നും സുനിത പറഞ്ഞു.
പത്തോ പതിനഞ്ചോ വര്‍ഷത്തിനകം മനുഷ്യര്‍ക്ക് ചന്ദ്രനില്‍ ജീവിക്കാനാകുന്ന കാലം വരുമെന്ന് അവര്‍ പറഞ്ഞു. കാരണം, സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിരിക്കുന്നു. കഴിഞ്ഞ 3 ദശകത്തിനുള്ളില്‍ ബഹിരാകാശ രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടമാണുണ്ടായിട്ടുള്ളത്. 20 വര്‍ഷം മുന്‍പ് താന്‍ നാസയിലെത്തുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ തനിക്ക് ചെയ്യാനാകുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, അതൊരു വലിയ വിജയമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാനാകുന്നു.
103 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ബഹിരാകാശ യാത്രകള്‍ നടത്തുന്നത്. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്ന് അവതാരക ചോദിച്ചപ്പോള്‍, പല രീതികളില്‍ മനുഷ്യ വികസനത്തെ സഹായിക്കുന്നതാണീ ബഹിരാകാശ യാത്രകളെന്നും അതില്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് പ്രധാനമല്ലെന്നും അവര്‍ മറുപടി പറഞ്ഞു. ബഹിരാകാശ സഞ്ചാരികളാവാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ‘എവ്‌രിതിംങ് ഈസ് പോസ്സിബ്ള്‍’ എന്നായിരുന്നു പ്രതികരണം. അതോടൊപ്പം തന്നെ, റിസര്‍ച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ വ്യക്തമാക്കി. എവിടെയെങ്കിലും കാലുറപ്പിച്ചു നിര്‍ത്തിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ശരിയായ ഗവേഷണം ആവശ്യമാണ്. അങ്ങനെ ഗവേഷണം ചെയ്യുന്നയാളുകളെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യമല്ലെന്നും അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇതേ ചോദ്യത്തിന് യുഎഇ ബഹിരാകാശ യാത്രികനായ ഹസ്സ അല്‍ മന്‍സൂരി ‘ഗോസ് എറൗണ്ട്, കംസ് എറൗണ്ട്’ എന്നാണ് മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന ചോദ്യത്തിന് സുനിത നല്‍കിയ മറുപടി, ‘ലൈഫ് ഓഫ് പൈ’ എന്നായിരുന്നു. അത് മഹത്തായ കൃതിയാണെന്ന് പറഞ്ഞ അവര്‍, താനൊരു മൃഗ സ്‌നേഹിയാണെന്നും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് ‘അപ്പോളോ 8’ ആണെന്നും കൂട്ടിച്ചേര്‍ത്തു.
അന്യഗ്രഹ ജീവികളെന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതു തന്നെയാണോയെന്ന സദസ്സില്‍ നിന്നുള്ള ചോദ്യത്തിന്, അനേകം നക്ഷത്രങ്ങളിലൊന്നാണ് സൂര്യനെന്നും സൂര്യനെ കേന്ദ്രമാക്കി രൂപം കൊണ്ട ഭൂമി എന്നൊരു സംവിധാനത്തിനകത്ത് നമുക്കിങ്ങനെ ജീവിക്കാനാകുമെങ്കില്‍, മറ്റനേകം സംവിധാനങ്ങളുള്ളതിനാല്‍ അവയെ കേന്ദ്രീകരിച്ച് രാസിക രൂപങ്ങളുണ്ടാവാമെന്നും, അവിടങ്ങളില്‍ ജീവികളുണ്ടെന്ന് തന്നെയാണ് തന്റെ ശക്തമായ അഭിപ്രായമെന്നും സുനിത വ്യക്തമാക്കി.
ബഹിരാകാശ വാസം എളുപ്പമല്ലെന്നും, ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണെന്നും മന്‍സൂരി പറഞ്ഞു. കടുത്ത മര്‍ദം താഴെ നിന്നുണ്ടാകുന്നതിനാല്‍ ആദ്യമൊക്കെ ഇരിക്കുന്നത് പോലും വേദനാജ നകവും അത്യന്തം പ്രയാസകരവുമായിരുന്നുവെന്നും പിന്നീടതിനോട് പൊരുത്തപ്പെടുകയായിരുന്നുവെന്നും മന്‍സൂരി തന്റെ അനുഭവം വിവരിച്ചു. സ്‌പേസിലെ സാധാരണ ജീവിതം ആദ്യ സമയത്ത് അത്യന്തം ദുഷ്‌കരമെന്ന് സുനിതയും പറഞ്ഞു. ശരീരത്തിന്റെ ഓരോ ഭാഗത്തെയും അത് ബാധിക്കും. ദൗത്യം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചിറങ്ങുന്ന ആദ്യ സമയത്തും ബുദ്ധിമുട്ടുകളുണ്ടാകും. നടക്കുമ്പോള്‍ വീഴുമെന്ന തോന്നലുണ്ടാകുമെന്നും സുനിത പറഞ്ഞു.
ഷാര്‍ജ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് പറഞ്ഞ സുനിത, യുഎഇ തനിക്കേറെ ഇഷ്ടമുള്ള രാജ്യമാണെന്നും ശാസ്ത്ര കാര്യങ്ങളില്‍ ഈ രാജ്യം നടത്തുന്ന മുന്നേറ്റത്തില്‍ ഭരണാധികാരികളെ അനുമോദിക്കുന്നുവെന്നും
പറഞ്ഞു.
അനേകം കുരുന്നുകളാണ് ചോദ്യങ്ങളുമായി സദസ്സില്‍ നിന്നെഴുന്നേറ്റത്. സുനിതയും ഹസ്സയുമായി സംവദിക്കാന്‍ സദസ് അത്യധികം താല്‍പര്യപ്പെട്ടത് പ്രത്യേകം എടുത്തു പറയേണ്ടതായിരുന്നു.
ഒരു അസ്ട്രനോട്ട് ആവലാണ് തന്റെ സ്വപ്നമെന്നും സുനിതയും ഹസ്സയുമെന്ന രണ്ടു മഹാ വ്യക്ത്വങ്ങളുടെ നേട്ടങ്ങളെ താന്‍ അങ്ങേയറ്റം അഭിമാനപൂര്‍വം കാണുന്നുവെന്നും ഒരു പെണ്‍കുട്ടി നിറകണ്‍ചിരിയോടെ അറിയിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.
ബഹിരാകാശത്ത് നമസ്‌കരിക്കാനാകുമോയെന്ന മറ്റൊരു കുരുന്നിന്റെ ചോദ്യത്തിന് ഹസ്സ പ്രായോഗിക അനുഭവങ്ങളെ മുന്‍നിര്‍ത്തി മറുപടി പറഞ്ഞു. ഐഎസ്എസ് എത്ര അകലെയാണെന്ന വിദ്യയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് നമുക്ക് 400 കിലോമീറ്റര്‍ ഉയരത്തില്‍ എന്ന് സുനിത വില്യംസ് മറുപടി നല്‍കി.
വികാരനിര്‍ഭരമായാണ് സദസ് സംവാദത്തിന് സാക്ഷ്യം വഹിച്ചത്. നിശ്ചയിച്ചതിലുമധികം സമയമെടുത്ത പരിപാടി അത്യധികം പ്രയോജനകരമായിരുന്നു.
ഏറ്റവുമധികം ബഹിരാകാശ യാത്ര നടത്തിയ മുന്‍ റെക്കോര്‍ഡ് ഉടമയാണ് 58 വയസുള്ള സുനിത ലിന്‍ വില്യംസ്. അമേരിക്കയില്‍ സുനി എന്നും സ്‌ളോവേനിയയില്‍ സോങ്ക എന്നും വിളിപ്പേരുള്ള സുനിതയെ എക്‌സ്‌പെഡിഷന്‍ 14, എക്‌സ്‌പെഡിഷന്‍ 15 എന്നിവയിലെ അംഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി(ഐഎസ്എസ്)ല്‍ നിയമിച്ചു. 2012ല്‍ അവര്‍ എക്‌സ്‌പെഡിഷന്‍ 32ല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായും പിന്നീട് എക്‌സ്‌പെഡിഷന്‍ 33ന്റെ കമാന്‍ഡറായും സേവനമനുഷ്ഠിച്ചു.
ഏറ്റവും കൂടുതല്‍ കാലം (322 ദിവസം) ബഹിരാകാശത്ത് കഴിഞ്ഞ ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ കൂടിയാണ് സുനിതാ വില്യംസ്. മസാച്യുസെറ്റ്‌സിലെ നീധാം സ്വദേശിയായ സുനിത ഒഹായോയിലെ യൂക്‌ളിഡില്‍ ഇന്ത്യക്കാരനായ അമേരിക്കന്‍ ന്യൂറോ അനാട്ടമിസ്റ്റ് ദീപക് പാണ്ഡ്യയുടെയും മസാച്യുസെറ്റ്‌സിലെ ഫാല്‍മൗത്തില്‍ താമസിക്കുന്ന സ്‌ളോവേനിയന്‍-അമേരിക്കക്കാരിയായ ഉര്‍സുലിന്‍ ബോണി (സലോകര്‍) പാണ്ഡ്യയുടെയും മൂന്ന് മക്കളില്‍ ഇളയവളായി ജനിച്ചു. സഹോദരന്‍ ജെയ് തോമസ്. സഹോദരി ദിന അന്നാദ്. സുനിതയുടെ പിതൃകുടുംബം ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസനില്‍ നിന്നുള്ളതാണ്. മാതൃകുടുംബം സ്‌ളേവനിയയില്‍ നിന്നും. സുനിത തന്റെ ഇന്ത്യന്‍, സ്‌ളോവേനിയന്‍ പൈതൃകത്തെ ആഘോഷിക്കുന്നതിനായി സ്‌ളോവേനിയന്‍ പതാകയും സമൂസയും കാര്‍ണിയോലന്‍ സോസേജും ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.
ഭര്‍ത്താവ് ടെക്‌സസിലെ ഫെഡറല്‍ പൊലീസ് ഓഫീസര്‍ മൈക്കിള്‍ ജെ.വില്യംസ്. 1983ല്‍ നീധാം ഹൈസ്‌കൂളില്‍ നിന്ന് സുനിത വില്യംസ് ബിരുദം നേടി. 1987ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ അക്കാദമിയില്‍ നിന്ന് ഫിസിക്കല്‍ സയന്‍സില്‍ ബിരുദവും 1995ല്‍ ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി.
2007 സെപ്തംബറില്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമവും തന്റെ പൂര്‍വിക ഗ്രാമമായ ജുലാസനും അവര്‍ സന്ദര്‍ശിച്ചു. വേള്‍ഡ് ഗുജറാത്തി സൊസൈറ്റിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിശ്വപ്രതിഭ പുരസ്‌കാരം അവര്‍ സ്വീകരിച്ചു. ഈ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പൗരത്വമില്ലാത്ത ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് സുനിത വില്യംസ്. 2007 ഒക്ടോബര്‍ 4ന് അമേരിക്കന്‍ എംബസി സ്‌കൂളില്‍ പ്രഭാഷണം നടത്തിയ സുനിത അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചിരുന്നു.
kerala
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. ലഹരി വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറി സ്വദേശി ജിതിന്‍ കൃഷ്ണ (35) പിടിയിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2010 മുതല്‍ ഇയാള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്.
ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ നിന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാളില്‍നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലും ക്രമക്കേട്; ആയിരത്തിധികം വോട്ട് ഇരട്ടിപ്പുകള്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം; മുസ്‌ലിം ലീഗ്
ഒരു വോട്ടര്‍ ഐ.ഡിയില്‍ ആറ് വോട്ടര്‍മാര്‍. ഒരു വീട് നമ്പറില്‍ മൂന്നൂറിലധികം വോട്ടര്‍മാര്‍, വീട് നമ്പര്‍ ഇല്ലാതെയും വോട്ടുകള്‍, ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ നിറഞ്ഞത്. ഓരോ വോട്ടര്‍മാര്‍ക്കും ഐ.ഡി കാര്‍ഡ് നമ്പര്‍ വിത്യസ്ഥമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വോട്ടര്‍ പട്ടികയില്‍ ഒരു ഐ.ഡി കാര്‍ഡ് നമ്പറില്‍ തന്നെ ആറ് വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ഇങ്ങനെ ആറ് വോട്ടര്‍മാര്‍ ഉള്ള നാല് ഐ.ഡി കാര്‍ഡ് നമ്പറുകള്‍ പട്ടികയിലുണ്ട്. ഇതുപോലെ 5 വോട്ടര്‍മാര്‍ വീതമുള്ള 4 ഐ.ഡി കാര്‍ഡ് നമ്പറുകളും, 4 വോട്ടര്‍മാര്‍ വീതമുള്ള 3 ഐ.ഡി കാര്‍ഡ് നമ്പറുകളും, 3 വോട്ടര്‍മാര്‍ വീതമുള്ള 20 ഐ.ഡി കാര്‍ഡ് നമ്പറുകളും, 2 വോട്ടര്‍മാര്‍ വീതമുള്ള 599 ഐ.ഡി കാര്‍ഡ് നമ്പറുകളും പട്ടികയിലുണ്ട്. ഇതില്‍ 90 ശതമാനത്തിലേറെ വിത്യസ്ഥ ബൂത്തുകളിലും, ഡിവിഷനുകളിലുമാണ്,
പട്ടികയില്‍ വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ ഒരു അക്ഷരം പോലും മാറ്റമില്ലാതെ രണ്ട് തവണ ആവര്‍ത്തിച്ച് വരു വോട്ടുകള്‍ 1408 എണ്ണമാണ്. വോട്ട് ഇരട്ടിപ്പിന്റെ വലിയ ഉദാഹരണമാണ് ഇത്. ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ 480 വോട്ടുകളാണ് ആവര്‍ത്തിച്ച് വന്നത്. ഒരേ ഡിവിഷനില്‍ തന്നെ 752 വോട്ടുകള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ 656 വോട്ടുകള്‍ വിത്യസ്ഥ ഡിവിഷനിലായാണ് ആവര്‍ത്തിച്ച് വന്നത്. ചെറിയ അക്ഷര വിത്യാസങ്ങള്‍ പരിഗണിച്ചാല്‍ ഇതിന്റെ പത്തിരട്ടി വോട്ട് ഇരട്ടിപ്പ് പട്ടികയില്‍ കാണാന്‍ സാധിക്കും
ഒരു വീട് നമ്പറില്‍ തന്നെ മൂന്നൂറിലധികം വോട്ടര്‍മാര്‍ ഉള്ള വാര്‍ഡുകളും ഉണ്ട്. ഒരു വീട് നമ്പറില്‍ ഉള്ള വോട്ടര്‍മാര്‍ തന്നെ രണ്ടും, മുന്നും ഡിവിഷനില്‍ ആയ കൗതുകകരമായ കാര്യവും പട്ടികയില്‍ ഉണ്ട്. മാറാട് ഡിവിഷനില്‍ ഉള്‍പ്പെട്ട 49/49 എന്ന വീട്ട് നമ്പറില്‍ 327 വോട്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ 7 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണ് ഉള്ളത്. ഇവര് 5 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും, 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും, 72 എണ്ണം നടുവട്ടം ഡിവിഷനിലും, 5 എണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകളാണ്. അതും വിത്യസ്ഥ ബൂത്തുകളിലായിട്ടാണ് ഉള്ളത്.
നിലവില്‍ പ്രസിദ്ധീകരിച്ച് പട്ടികയില്‍ അതിര്‍ത്തി മാറി വന്നത് നൂറ് കണക്കണിന് വോ്ട്ടുകളാണ്. ചില ഡിവിഷനുകളില്‍ അഞ്ഞൂറില്‍ അധികം വോട്ടുകള്‍ അതിര്‍ത്തിക്ക് പുറത്ത് നിന്നും വന്നിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടുകള്‍ തന്നെ വിത്യസ്ഥ ഡിവിഷനുകളിലും, ബൂത്തുകളിലുമായി പരന്ന് കിടക്കുന്നു. ഇത് കൊണ്ട് തന്നെ വോട്ടര്‍ പ്ട്ടിക കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇതിനിടയിലാണ് ഇങ്ങനെ പതിനായിരത്തോളം വോ്ട്ട് ഇരട്ടിപ്പിന്റെ സാധ്യതയും കണ്ടെത്തിയത്. 2020 ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 12 ഡിവിഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ടത് 500 ല്‍ താഴെ വോട്ടിനാണ്. അതിര്‍ത്തി മാറ്റി വന്ന വോട്ടര്‍മാരേടും, വ്യാജ വോട്ടര്‍മാരുടെയും പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരോ ഡിവഷനിലേയും വീടുകള്‍ സന്ദര്‍ശിച്ച് ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ
എം.എ റസാഖ് മാസ്റ്റര്‍, (പ്രസിഡന്റ്. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി), ടി.ടി ഇസ്മായില്‍ (ജനറല്‍ സെക്രട്ടറി, മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
kerala
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സുരേഷ് ഗോപി
വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി.

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു.
വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫും ആരോപിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.
തൃശൂരില്‍ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
india3 days ago
‘വോട്ട് ചോറി’ പ്രതിഷേധം: 300 ഐഎന്‍ഡിഐഎ എംപിമാര്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്