india
മധ്യപ്രദേശിലെ ബിജെപി വിജയത്തിൽ വോട്ടിംഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്
തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിംഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വിഗ് വിജയ് സിംഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണ് എന്നാണ് അദ്ദേഹം സംശയം ഉന്നയിക്കുന്നത്. ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാർട്ടികൾ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
india
ശുചീകരണ തൊഴിലാളികള്‍ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവര്‍; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ
ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
2013 ലെ മാന്വല്‍ തോട്ടിപ്പണി നിരോധന – പുനരധിവാസ നിയമം പ്രകാരം തൊഴിലുടമ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടതും നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് 2023-24 ല്‍ യന്ത്രവല്‍കൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ള നാഷണല്‍ ആക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. നമസ്‌തേ പദ്ധതി രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ട്. മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും സുരക്ഷിതമായ വൃത്തിയാക്കലിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റെഡി റെക്കണര്‍ സംവിധാനം, ആരോഗ്യ പരിശോധനകള്‍ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രാജ്യവ്യാപകമായി സഫൈമിത്ര സുരക്ഷാ ശിബിരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറയിച്ചു.
2022 ലും 2023 ലും നടന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 54 മരണങ്ങളില്‍ 49 എണ്ണത്തിലും മരണപ്പെട്ട തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ പിപിഇ കിറ്റുകളോ നല്‍കിയിട്ടില്ല എന്നത് വസ്തുതയാണോ എന്നതിനെക്കുറിച്ചും മാലിന്യ സംസ്‌കരണം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്‍സികളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
india
കോടികള്‍ തട്ടിയെടുത്ത സംഭവം; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്
ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി.

വ്യവസായിയില്‍ നിന്ന് വാങ്ങിയ കോടികള്‍ തിരികെ നല്‍കിയില്ലെന്നാരോപിച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി. മുംബൈ പൊലീസിന് നല്‍കിയ പരാതി പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.
2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ശില്‍പയും കുന്ദ്രയും ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. 2015 ഏപ്രിലില്‍ 31.95 കോടിയും 2016 മാര്‍ച്ചില്‍ 28.54 കോടിയും കോത്താരി ദമ്പതികള്‍ക്ക് കൈമാറിയിരുന്നു. ആ സമയത്ത് കമ്പനിയിലെ 87% ഓഹരിയും ശില്‍പയുടെ പേരിലായിരുന്നു. പിന്നീട് അവര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു, എന്നാല്‍ പണം തിരികെ നല്‍കിയില്ല.
ആദ്യമായി ഒരു ഏജന്റ് മുഖേനയാണ് കോത്താരി ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നേരിട്ട് പണം ആവശ്യപ്പെട്ടിട്ടും അത് തിരികെ നല്‍കിയില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
india
ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി സൂചന
ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala3 days ago
ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്