Connect with us

kerala

സി.പി.ഐ മുന്നണി വിട്ടാല്‍ എല്‍.ഡി.എഫ് വട്ടപ്പൂജ്യം; ആട്ടിന്‍കാട്ടം തലയിലുള്ള നേതാക്കള്‍ ഓര്‍മിക്കണം: സി.പി.ഐ നേതാവ് എസ് ബുഹാരി

ഇങ്ങനെ പോയാല്‍ കേരളത്തിലും വട്ടപ്പൂജ്യം ആകാന്‍ അധിക സമയം വേണ്ട എന്നും ബുഹാരി വിമര്‍ശിച്ചു

Published

on

സി.പി.എമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ നേതാവ്. സി.പി.ഐയുടെ ഔദാര്യമാണ് സി.പി.എമ്മിന്റെ മന്ത്രിയും മുഖ്യമന്ത്രിയും എന്ന് സി.പി.ഐ കടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് എസ് ബുഹാരി പറഞ്ഞു.

കൊല്ലം കടയ്ക്കലില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സി.പി.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐയുടെ കൂടി വോട്ടുകൊണ്ടാണ് ഇവര്‍ മന്ത്രിമാരായത്. സി.പി.ഐ മുന്നണിയില്‍ നിന്ന് പോയാല്‍ വട്ടപ്പൂജ്യം ആയിരിക്കും എല്‍.ഡി.എഫ്. ആ ഓര്‍മ ആട്ടിന്‍കാട്ടം തലയില്‍ ഉള്ള നേതാക്കള്‍ മനസിലാക്കണമെന്നും ബുഹാരി വിമര്‍ശിച്ചു. ഇങ്ങനെ പോയാല്‍ കേരളത്തിലും വട്ടപ്പൂജ്യം ആകാന്‍ അധിക സമയം വേണ്ട.

സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഇനിയും അക്രമം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും എസ് ബുഹാരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന യോഗത്തിലെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം സി.പി.ഐ-സി.പി.എം ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ രഹസ്യയോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി പ്രവര്‍ത്തകര്‍ അറിയിച്ചു.

 

kerala

മേയര്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഡിയോ പുറത്ത്; വാദം പൊളിയുന്നു

മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല

Published

on

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം തെളിയിക്കുന്നത്.

ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാന്‍ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുത്.

പ്രൈവറ്റ് വാഹനം അമിതവേഗതയില്‍ ഓടിച്ചതിന് 2022 ല്‍ കേസുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും 2017 ല്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യാ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നുമാണ് മേയര്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം.

അതേസമയം മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാര്‍ത്ഥം ഉപയോഗിച്ചില്ല. എം.എല്‍.എ സച്ചിന്‍ ദേവ് മോശമായി പെരുമാറുകയും മേയര്‍ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവര്‍ ആരോപിച്ചു.

 

Continue Reading

kerala

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

Published

on

ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി വീടിന്റെ വാതില്‍ക്കല്‍ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജന്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയിലാണോ പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യയില്‍ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Continue Reading

kerala

ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

Published

on

ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചര്‍ച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കണ്‍വീനരുടെ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇ പിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.

 

Continue Reading

Trending