Connect with us

kerala

ഭിന്നശേഷിക്കാരനായ യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

എ.ഐ.സി.സി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Published

on

കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന്‍ കണ്ടല്ലൂരിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എ.ഐ.സി.സി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അജിമോന്‍ കണ്ടല്ലൂരിന് മര്‍ദ്ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടി 19 നാണ് ജോണ്‍സണ്‍ പരാതി നല്‍കിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നേരത്തെ അജിമോന്‍ രംഗത്ത് വന്നിരുന്നു. വി വസീഫിനും എം.എല്‍.എ ഗണേഷ് കുമാറിനും എതിരെയായിരുന്നു അജിമോന്‍ കണ്ടല്ലൂരിന്റെ പ്രതികരണം. താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നാണ് വസീഫ് പ്രചരിപ്പിക്കുന്നത്.

തന്നെ രക്തസാക്ഷിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചു എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇരുവരും പ്രതികരിച്ചത് പിണറായി വിജയനെ സന്തോഷിപ്പിക്കാന്‍. തനിക്കെതിരായ മര്‍ദ്ദനത്തെ ന്യായീകരിച്ച് പൊളിറ്റിക്കല്‍ ഗ്രാഫ് ഉയര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും അജിമോന്‍ പരിഹസിച്ചു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചു എന്നത് വസ്തുത. ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിച്ചു , പുറത്തു വന്നത് ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാത്രം. പോലീസ് ഇതുവരെ കേസെടുത്തത് ഒരാള്‍ക്കെതിരെ മാത്രം, ഇയാളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സമ്മര്‍ദ്ദം മൂലമാണെന്നും അജിമോന്‍ ആരോപിച്ചു. തനിക്ക് നേരിടേണ്ടിവന്ന മര്‍ദ്ദനം വൈകാരിക വിഷയമായി മാറ്റിയെടുക്കേണ്ട ആവശ്യം കോണ്‍ഗ്രസിന് ഇല്ലെന്നും അജിമോന്‍ കണ്ടല്ലൂര്‍ പറഞ്ഞു.

കായംകുളത്തെ യോഗം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുന്നതിനിടെയാണ് അജിമോന്‍ കരിങ്കൊടി കാട്ടിയത്. അജിമോനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചവിട്ടുന്ന ദൃശ്യവും പൊലീസ് അജിമോനെ എടുത്ത് റോഡില്‍ നിന്ന് മാറ്റുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഭരണിക്കാവ് സ്വദേശിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷാര്‍ജയില്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനൊരുങ്ങി നിധീഷിന്റെ കുടുംബം

നാട്ടിലെത്തിക്കണമെന്ന് വിപഞ്ചികയുടെ അമ്മ

Published

on

ഷാര്‍ജയില്‍ കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെയും കൊച്ചുമകള്‍ വൈഭവിയുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ അമ്മ ശൈലജ. കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയെന്ന് വിപഞ്ചികയുടെ ഭര്‍ത്താവായ നിധീഷ് അറിയിച്ചുവെന്നും ഇന്ന് തന്നെ ഷാര്‍ജയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനമായെന്നും ശൈലജ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും അമ്മ ആവശ്യപ്പെട്ടു.

അതേസമയം മൃതദേഹം നാട്ടിലെത്തിയ ശേഷം നിധീഷിന്റെ വീട്ടില്‍ സംസ്‌കരിച്ചാലും കുഴപ്പമില്ലെന്നും അമ്മ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി

യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്കില്‍ ഇളവ്.

Published

on

യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്കില്‍ ഇളവ്. നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയതായി ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ ജാമ്യ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് പ്രാക്ടീസ് അനുമതി. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ബെയ്ലിന്‍ ദാസ് നല്‍കിയ ഹരജിയിലാണ് ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. എന്നാല്‍ അച്ചടക്ക നടപടി തുടരാനാണ് ബാര്‍ കൗണ്‍സില്‍ തീരുമാനം.

യുവ അഭിഭാഷകയെ മര്‍ദിച്ചതിന് ബെയ്‌ലിന് ദാസിനെതിരെ അച്ചടക്ക നടപടികള്‍ എടുക്കന്നതിനോടൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനും ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടികളാണ് ബെയ്‌ലിന്‍ ദാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ബാര്‍ കൗണ്‍സിലിന്റെ അഭിപ്രായം തേടിയതിന് ശേഷമാണ് കോടതി നടപടികളില്‍ ഇളവ് നല്‍കി കൊണ്ടുള്ള തീരുമാനമെടുത്തിരിക്കുന്നത്.

അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടുന്നതിന് അനുസൃതമായി ആയിരിക്കും പ്രാക്ടീസ് ചെയ്യാനുള്ള അനുമതി.

കഴിഞ്ഞ മെയ് 13നാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ ശ്യാമിലിയെ വക്കീല്‍ ഓഫീസില്‍ വെച്ച് മുതിര്‍ന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചത്. കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ബെയ്‌ലിന്‍ ദാസിനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Continue Reading

india

നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്’: കാന്തപുരം

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

Published

on

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

നിമിഷപ്രിയയുടെ കാര്യത്തില്‍ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്‍ പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്‍ ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉണ്ടെന്ന വിവരം അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്‍ തുടരുമെന്നും കാന്തപുരം അറിയിച്ചു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്‍ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.

ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ ചര്‍ച്ചയില്‍ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്‍ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി അനുമതി നല്‍കുകയും ചെയ്തു.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രേമകുമാരി യമനില്‍ കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.

Continue Reading

Trending