Connect with us

india

കരിപ്പൂരിൽ മാസം 2,03,262 യാത്രക്കാർ; വർധന മൂന്നിരട്ടി, കൂടുതൽ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ

രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്.

Published

on

കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാലു വർഷങ്ങളിൽ മാസം ശരാശരി 70,782 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നതെങ്കിൽ നിലവിൽ 2,03,262 യാത്രക്കാരാണ് ഇതുവഴി ഓരോ മാസവും യാത്രചെയ്യുന്നത്. രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്. പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് കരിപ്പൂരിനു മുന്നിലുള്ളത്.

മുൻ വർഷങ്ങളിൽ 484 വിമാനസർവീസുകളാണ് കോഴിക്കോടിന്റെ പ്രതിമാസ ശരാശരിയെങ്കിൽ നിലവിൽ അത് മൂന്നിരട്ടിയിലധികം വർധിച്ച് 1334 സർവീസുകളായി. കോഴിക്കോട് സർവീസ് നിർത്തിവെച്ചിരുന്ന മിക്ക വിദേശ കമ്പനികളും മടങ്ങിയെത്തുകയാണ്. ഇത്തിഹാദ് വിമാനമാണ് ഈ പരമ്പരയിൽ ഒടുവിൽ എത്തിയത്.

ജനുവരി ഒന്നിന് സർവീസ് ആരംഭിച്ച ഇത്തിഹാദ് 158 പേർക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സർവീസ് തുടങ്ങാൻ ഉപയോഗിച്ചത്. എന്നാൽ യാത്രക്കാരുടെ ബാഹുല്യം നിമിത്തം തൊട്ടടുത്ത ദിവസം തന്നെ ഇത് 196 പേർക്ക് സഞ്ചരിക്കാവുന്ന എ 321 ആക്കി.

മിക്ക വിദേശ വിമാനകമ്പനികളും സർവീസുകൾ വർധിപ്പിക്കുകയോ കൂടുതൽ വലിയ വിമാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. റൺവേ വികസനം പൂർത്തിയാകുകയും വലിയ വിമാനങ്ങൾ കരിപ്പൂരിൽ എത്തുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനയുണ്ടാകുമെന്ന് കരുതുന്നു.

2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് ഉണ്ടായ വിമാന അപകടത്തെത്തുടർന്ന് പഠനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ച സുരക്ഷാക്രമീകരണങ്ങൾ ഒന്നൊന്നായി പൂർത്തിയായി വരുകയാണ്.

india

334 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 334 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ (ആര്‍യുപിപിഎസ്) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Published

on

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 334 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ (ആര്‍യുപിപിഎസ്) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പട്ടികയില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രീയ ഭൂപ്രകൃതിയെ ശുദ്ധീകരിക്കാനുള്ള സമഗ്രവും നിരന്തരവുമായ തന്ത്രമായി ഇസി വിശേഷിപ്പിച്ച ഏറ്റവും പുതിയ റൗണ്ടായിരുന്നു ഡീലിസ്റ്റ് ചെയ്യല്‍.

1961 ലെ ആദായനികുതി നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും (റിസര്‍വേഷനും അലോട്ട്മെന്റും) പാര്‍ട്ടിയുടെ രജിസ്ട്രേഷനായുള്ള പാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നില്ലെങ്കില്‍, 1961-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 ബി, സെക്ഷന്‍ 29 സി എന്നിവ പ്രകാരം ഡീലിസ്റ്റ് ചെയ്ത RUPP-കള്‍ക്ക് ഇനി ആദായനികുതി ഇളവുകള്‍ ലഭിക്കില്ല. ആറ് വര്‍ഷത്തേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് അത് നീക്കം ചെയ്യപ്പെടും. കൂടാതെ, ആര്‍ പി ആക്റ്റ് 1951 ലെ സെക്ഷന്‍ 29 എ പ്രകാരം, പാര്‍ട്ടികള്‍ രജിസ്‌ട്രേഷന്‍ സമയത്ത് പേര്, വിലാസം, ഭാരവാഹികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം, എന്തെങ്കിലും മാറ്റം കമ്മീഷനെ കാലതാമസം കൂടാതെ അറിയിക്കണം.

ഈ വര്‍ഷം ജൂണില്‍, EC അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ജനപ്രാതിനിധ്യ നിയമത്തിനും കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നതിനെക്കുറിച്ച് 345 RUPP യുടെ പരിശോധനാ അന്വേഷണങ്ങള്‍ നടത്താന്‍ സംസ്ഥാന/യുടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരോട് (സിഇഒ) നിര്‍ദ്ദേശിച്ചിരുന്നു.

സിഇഒമാര്‍ അന്വേഷണം നടത്തി, ഈ ആര്‍യുപിപികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, ഓരോ കക്ഷിക്കും വ്യക്തിപരമായ ഹിയറിംഗിലൂടെ പ്രതികരിക്കാനും അവരുടെ വാദം അവതരിപ്പിക്കാനും അവസരമൊരുക്കി. തുടര്‍ന്ന്, സിഇഒമാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, മൊത്തം 345 ആര്‍യുപിപികളില്‍ 334 ആര്‍യുപിപികളും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. പട്ടികയില്‍ നിന്ന് വ്യതിചലിച്ചവര്‍ക്ക് ഓര്‍ഡര്‍ ലഭിച്ച് 30 ദിവസത്തിനകം EC യില്‍ അപ്പീല്‍ നല്‍കാം. 2,520 RUPP കള്‍ കൂടാതെ നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും പോളിംഗ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂർ: ആറ് പാക് പോര്‍ യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

Published

on

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അ‍ഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്നും എ.പി. സിങ് വ്യക്തമാക്കി.

എവിടെയെക്കെ ആക്രമണം നടത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓപ്പറേഷനിൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് വ്യോമസേന മേധാവി നന്ദിയും അറിയിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഓപ്പറേഷനിൽ 50ല്‍ താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്ന് നേരത്തെ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൊണ്ടുവരാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് നടത്തിയ സൈനീക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

Continue Reading

Trending