Connect with us

kerala

ചന്ദ്രിക ഓര്‍മ്മപ്പതിപ്പ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു

ഡബ്ല്യു.എം.ഒ വിവാഹ സംഗമ വേദിയില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തത്

Published

on

ചന്ദ്രിക പുറത്തിറക്കിയ ഓര്‍മ്മപ്പതിപ്പ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പകാശനം ചെയ്തു. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും ഡബ്ല്യു.എം.ഒ മുട്ടില്‍ യതീംഖാന ദുബൈ ചാപ്റ്റര്‍ പ്രസിഡണ്ടുമായ കെ.പി മുഹമ്മദ് പേരോടിന് ആദ്യ കോപ്പി നല്‍കി കഴിഞ്ഞ ദിവസം പ്രകാശനം നടത്തിയത്.

അനേകം തലമുറകള്‍ക്ക് ഓര്‍ക്കാന്‍ മാത്രം സുകൃതങ്ങള്‍ പെയ്‌തൊഴിഞ്ഞു പോയ, അനേകായിരം കുഞ്ഞുങ്ങള്‍ സ്‌നേഹാദരവോടെ ജമാലുപ്പയെന്ന് വിളിച്ചിരുന്ന, പ്രിയ ജമാല്‍ സാഹിബിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ഓര്‍മ്മപ്പതിപ്പാണ് ഡബ്ല്യു.എം.ഒ വിവാഹ സംഗമ വേദിയില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തത്.

kerala

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസയച്ചു.

Published

on

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഇതിന്റെ ആദ്യപടിയെന്ന നിലക്ക് പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസയച്ചു.

ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. ഈ മാസം 21ാം തീയതി പട്ടിക്കാട് റേഞ്ച് ഓഫീസില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കി. തെളിവുകള്‍ കൈമാറാത്തപക്ഷം പരാതിക്കാരന് ഒന്നും ബോധിപ്പിക്കാനില്ലെന്ന് കണക്കാക്കുമെന്നും വനംവകുപ്പിന്റെ നോട്ടീസില്‍ പറയുന്നു.

സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഹിതേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

പാലക്കാട് എന്‍ഒസിക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കുറ്റക്കാരനാണെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഹിതേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ത്രീസ്റ്റാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി ഫയര്‍ എന്‍ഒസി ആവശ്യപ്പെട്ടെത്തിയ കെട്ടിട ഉടമയോട് ഒരു ലക്ഷം രൂപയാണ് ഹിതേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

Continue Reading

kerala

എ.പി ഉണ്ണികൃഷ്ണന്‍ മാധ്യമ പുരസ്‌കാരം ലുഖ്മാന്‍ മമ്പാടിന് സമ്മാനിച്ചു

ദളിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ എ.പി ഉണ്ണികൃഷ്ണന്‍ മാധ്യമ പുരസ്‌കാരം ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാടിന്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവഹാജി സമ്മാനിക്കുന്നു

Published

on

മലപ്പുറം: ദളിത് ലീഗ് മുന്‍ ജനറല്‍ സിക്രട്ടറിയും മുസ്്‌ലിം ലീഗ് ജില്ലാ സിക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ ഒന്നാം ഓര്‍മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാടിന്, മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവഹാജി സമ്മാനിച്ചു.
മുസ്്‌ലിം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി രാമന്‍, പി ഉബൈദുള്ള എം.എല്‍.എ, ദളിത് ലീഗ് സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് ഇ.പി ബാബു, ജനറല്‍ സിക്രട്ടറി ശശിധരന്‍ മണലായ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ ഫിറോസ്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, പി.കെ അസ്‌ലു, കെ.സി ശ്രീധരന്‍, എ.പി സുധീഷ് സംസാരിച്ചു.

Continue Reading

Trending