kerala
വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയില്ലെന്ന് ഡെപ്യൂട്ടികലക്ടര്‍
സ്ഫോടനത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു

തൃപ്പൂണിത്തുറയില്‍ സ്ഫോടനം നടന്ന സംഭരണശാലയില്‍ പടക്കം സംഭരിക്കാന്‍ അനുമതിയില്ലായിരുന്നു എന്ന് കലക്ടര്‍. പൊലീസ് അനുമതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തും. സ്ഫോടനത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.
പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നല്‍കുകയെന്നും ഡെപ്യൂട്ടി കളലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അനുമതി ചോദിച്ചാലല്ലേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
ഇന്നലെയും ക്ഷേത്രത്തില്‍ വെടിക്കെട്ടുണ്ടായിരുന്നു. സ്ഫോടനത്തില്‍ പടക്കം കൊണ്ടുവന്ന ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രദേശത്തെ വീടുകള്‍ക്ക് വലിയ കേടുപാടുകളുണ്ടായി. അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി. ജനങ്ങള്‍ അനുമതി തേടാതെ അനധികൃതമായി പടക്കം പൊട്ടിക്കരുതെന്നും ഡെപ്യൂട്ടി കലക്ടര്‍ ആവശ്യപ്പെട്ടു.
kerala
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു
കുന്നുമ്മല്‍ സ്വദേശി ഇ.പി ലത്തീഫ് ആണ് മരിച്ചത്.

കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കുന്നുമ്മല്‍ സ്വദേശി ഇ.പി ലത്തീഫ് ആണ് മരിച്ചത്. സണ്‍ഷെയ്ഡിന് ബലം നല്‍കുന്നതിനായി ഉറപ്പിച്ച പലക തട്ടിമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് ലത്തീഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
kerala
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസയച്ചു.

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഇതിന്റെ ആദ്യപടിയെന്ന നിലക്ക് പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസയച്ചു.
ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. ഈ മാസം 21ാം തീയതി പട്ടിക്കാട് റേഞ്ച് ഓഫീസില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കി. തെളിവുകള്‍ കൈമാറാത്തപക്ഷം പരാതിക്കാരന് ഒന്നും ബോധിപ്പിക്കാനില്ലെന്ന് കണക്കാക്കുമെന്നും വനംവകുപ്പിന്റെ നോട്ടീസില്‍ പറയുന്നു.
സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരന് ആരോപിച്ചിരുന്നു. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന് വ്യക്തമാക്കിയിരുന്നു.
kerala
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഹിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

പാലക്കാട് എന്‍ഒസിക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്. കുറ്റക്കാരനാണെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഹിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ നല്കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ത്രീസ്റ്റാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി ഫയര്‍ എന്‍ഒസി ആവശ്യപ്പെട്ടെത്തിയ കെട്ടിട ഉടമയോട് ഒരു ലക്ഷം രൂപയാണ് ഹിതേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
kerala3 days ago
വന്ദേഭാരതില്‍ ജ്യോതി മല്‍ഹോത്രയ്ക്കൊപ്പം യാത്ര ചെയ്ത് ബിജെപി നേതാക്കളും
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു