Connect with us

kerala

വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ കെഎസ്ഈബി നീക്കം

വൈദ്യുതി വാങ്ങിയ 68.68 കോടി രൂപ പിരിഞ്ഞ് കിട്ടാത്തതിനാല്‍ നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം

Published

on

തിരുവനന്തപുരം: കനത്ത ചൂടിനൊപ്പം ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി വക ഷോക്കും. വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്.സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചു.

വൈദ്യുതി വാങ്ങിയ 68.68 കോടി രൂപ പിരിഞ്ഞ് കിട്ടാത്തതിനാല്‍ നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതനുവദിച്ചാല്‍ വൈദ്യുതി യൂണിറ്റിന് 33 പൈസ കൂടും.

സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കമ്മിഷന്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിയ അവസ്ഥയില്‍ സര്‍ചാര്‍ജ് കൂടിയാല്‍ വൈദ്യുതി ബില്‍ സാധാരണക്കാരെ പൊള്ളിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

kerala

പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

Published

on

പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading

Trending