Connect with us

india

ബംഗ്ലാദേശിൽ നടക്കുന്നത് ഇന്ത്യയിലും സംഭവിക്കാം -കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്

അക്കാദമിഷ്യനായ മുജീബുർ റഹ്മാ​ന്‍റെ ‘ഷിക്വായെ ഹിന്ദ്: ദ പൊളിറ്റിക്കൽ ഫ്യൂച്ചർ ഓഫ് ഇന്ത്യൻ മുസ്‌ലിംസ്’ എന്ന പുസ്തകത്തി​ന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

Published

on

പുറത്തുനിന്ന് നോക്കിയാൽ എല്ലാം സാധാരണമാണെന്ന് തോന്നുമെങ്കിലും ബംഗ്ലാദേശിന് സമാനമായ സർക്കാർ വിരുദ്ധ ​പ്രക്ഷോഭം ഇന്ത്യയിലും സംഭവിക്കാമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. അക്കാദമിഷ്യനായ മുജീബുർ റഹ്മാ​ന്‍റെ ‘ഷിക്വായെ ഹിന്ദ്: ദ പൊളിറ്റിക്കൽ ഫ്യൂച്ചർ ഓഫ് ഇന്ത്യൻ മുസ്‌ലിംസ്’ എന്ന പുസ്തകത്തി​ന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

പുറംലോകത്തുനിന്ന് നോക്കിയാൽ കശ്മീരിൽ എല്ലാം സാധാരണമാണെന്ന് തോന്നാം. ഇവിടെ എല്ലാം സാധാരണമായി കാണപ്പെടാം. ഒരുപക്ഷെ, നമ്മൾ വിജയം ആഘോഷിച്ചേക്കാം. അതിനായി നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. ഈ കാണുന്ന ഉപരിതലത്തിനു താഴെ എന്തൊക്കെയോ ഉണ്ടെന്നതാണ് വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഇവിടെയും സംഭവിക്കാം. എന്നാൽ നമ്മുടെ രാജ്യത്തി​ന്‍റെ വ്യാപനമാണ് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇവിടെ സൃഷ്ടിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഷ്ട്രീയ ജനതാദൾ എം.പി മനോജ് ഝാ ഷഹീൻ ബാഗിനെക്കുറിച്ച് പറഞ്ഞു. ഷഹീൻ ബാഗ് പ്രക്ഷോഭം എന്താണെന്ന് ഓർക്കുക. പാർലമെന്‍റ് പരാജയപ്പെട്ടപ്പോൾ തെരുവുകൾ സജീവമായി.പുതിയ പൗരത്വ നിയമത്തിനെതിരെ തെക്കുകിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകൾ നേതൃത്വം നൽകിയ പ്രതിഷേധം 100 ദിവസത്തോളം തുടരുകയും രാജ്യത്തുടനീളം സമാനമായ പ്രതിഷേധങ്ങൾക്ക് പ്രചോദനമാവുകയും ചെയ്തുവെന്നും അദ്ദേഹം വിശദമാക്കി.

എന്നാൽ, ഷഹീൻ ബാഗ് പ്രക്ഷോഭം വിജയിച്ചു​വെന്ന ഝായുടെ പരാമർശം ഖുർഷിദ് തിരുത്തി. പ്രതിഷേധത്തി​ന്‍റെ ഭാഗമായിരുന്ന പലരും ജയിലിൽ കഴിയുന്നതിനാൽ പ്രക്ഷോഭം പരാജയപ്പെട്ടുവെന്നായിരുന്നു ഖുർഷിദി​ന്‍റെ അഭിപ്രായം. ‘ഷഹീൻ ബാഗ് പരാജയപ്പെട്ടെന്ന എ​ന്‍റെ അഭിപ്രായത്തിൽ നിങ്ങൾക്ക് വിരോധമുണ്ടോ? ഷഹീൻ ബാഗ് വിജയിച്ചെന്നാണ് നമ്മളിൽ പലരും കരുതുന്നത്.

ആ പ്രതിഷേധവുമായി ബന്ധപ്പെട്ട ആളുകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. അവരിൽ എത്ര പേർ ഇപ്പോഴും ജയിലിലുണ്ടെന്നും എത്രയാളുകളെ രാജ്യത്തി​ന്‍റെ ശത്രുവായി മുദ്രകുത്തിയെന്നും ഖുർഷിദ് ഝായോട് ചോദിച്ചു. പ്രതിഷേധക്കാർ ശരിക്കും ദുരിതം അനുഭവിച്ചതിനാൽ ഇനിയൊരു ഷഹീൻ ബാഗ് ആവർത്തിക്കുമോയെന്ന് തനിക്കുറപ്പില്ലെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

india

റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ

ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

Published

on

റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

ബര്‍ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.

Continue Reading

india

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

Published

on

ഗുജറാത്തിലെ വാഡോദരയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മഹിസാര്‍ നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകര്‍ന്നത്. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവന്‍ തകര്‍ന്ന് രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ നദിയില്‍ വീഴുകയായിരുന്നു.

Continue Reading

india

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി.

Published

on

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.05 കൂടിയാണ് ഭൂചലനം ഉണ്ടായത്. ഹരിയാനയിലെ ഝഝറിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending