kerala
‘കാഫിർ സ്ക്രീൻഷോട്ട്’പോലീസ് അധോലോകം,സംഘ പരിവാര ബന്ധം; മുസ്ലിം യൂത്ത് ലീഗ് ലോങ് മാർച്ച് നാളെ

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ തുറന്ന് കാണിക്കാനും, നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പോലീസ് മേധാവികളുടെ സംഘപരിവാര നേതാക്കളുമായുള്ള കൂടിക്കാഴ്ച കേരളത്തെ സംഘപരിവാരത്തിന് ഒറ്റിക്കൊടുക്കുന്ന സാഹചര്യംങ്ങൾക്ക് മൗനസമ്മതം നൽകുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,കൊള്ള, കൊല, സ്വർണക്കടത്ത്, പരാതിക്കാരിയെ ചൂഷണം ചെയ്ത ആരോപണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും,”പോലീസ്, മാർക്സിസ്റ്റ് ഗൂഢാലോചനക്കെതിരെ ജനകീയ യുവശക്തി” എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ടും ഗൂഢ സംഘങ്ങളുടെ കുതന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വടകര താഴങ്ങാടിയിൽ നിന്ന് ആരംഭിച്ച് ജില്ല പോലീസ് കേന്ദ്രമായ വടകര എസ്.പി ഒഫീസിലേക്ക് നടക്കുന്ന ലോങ്ങ് മാർച്ച് ശക്തമായ യുവരോഷമുയർത്തും
കോഴിക്കോട് മാമിയുടെ തിരോധാനം, കനോലി കനാലിൽ വീണ് മരണപ്പെട്ട വ്യക്തിയുടെ കുടുംബം നടത്തുന്ന കേസ് തുടങ്ങിയ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ ഒട്ടനവധി വിഷയങ്ങളിൽ പോലീസ് അന്വേഷണത്തിന്റെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ലോങ് മാർച്ച് നടക്കുന്നത്.
സമാനമായ അനീതി നേരിട്ടുകൊണ്ടിരിക്കുന്ന മുഴുവൻ മനുഷ്യരേയും ഈ വിഷയത്തിൽ ഒരുമിപ്പിച്ചു നിർത്തി തുടർന്നും ഇത്തരം നീതി നിഷേധിക്കപ്പെടുന്ന ആളുകൾക്ക് വേണ്ടി ശബ്ദമുയർത്താൻ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
നാളെ വൈകുന്നേരം 4 മണിക്ക് താഴെയങ്ങാടിയിൽ പി.സി സൗധം പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് വടകര എസ്.പി ഓഫീസിൽ സമാപിക്കും . മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എം.എ സലാം ഉൽഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.കെ ഫിറോസ്, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ, ജനറൽ ടി.ടി ഇസ്മയിൽ, ട്രഷറർ സൂപ്പി നരിക്കട്ടേരി, യു.ഡി.എഫ് കൺവീനർ അഹ്മദ് പുന്നക്കൽ യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണൂർ, ആഷിഖ് ചെലവൂർ, സംസ്ഥാന ഭാരവാഹികളായ ടിപിഎം ജിഷാൻ, ഫാത്തിമ തഹ്ലിയ എന്നിവർ പങ്കെടുക്കും.
കേരളത്തിലെ ആഭ്യന്തര രംഗം അപകടകരമായ വഴിയിലൂടെ സഞ്ചരിക്കുന്ന ഈ ഘട്ടത്തിൽ ആഭ്യന്തരവകുപ്പിന്റെ കൊള്ളരുതായ്മക്കെതിരെയും, കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെയും, പോലീസ് നേതൃത്വം എഡിജിപി എംആർ അജിത് കുമാറും സംഘപരിവാര നേതാവും തമ്മിൽ നടന്നിട്ടുള്ള കൂടിക്കാഴ്ച സംഘപരിവാരാലയത്തിൽ നമ്മുടെ കേരളത്തെ ഒറ്റിക്കിടക്കുന്നതായതിനാലും ഈ പ്രതിഷേധത്തിൽ പങ്കാളിത്തം വഹിക്കാൻ മുഴുവൻ യുവജനങ്ങളും അണിനിരക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ എന്നിവർ പറഞ്ഞു.

പത്തനംതിട്ട കോന്നി ചെങ്കുളം പാറമടയില്‍ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഹിറ്റാച്ചിയുടെ ഓപ്പറേറ്റര്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു.
പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.
film
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്.

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ സാന്ദ്രാ തോമസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രാ തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്ന ആളാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര തോമസ് സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.
kerala
പത്തനംതിട്ട പാറപകടം; രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം
ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ട് തൊഴിലാളികള്‍ ഹിറ്റാച്ചിക്കകത്ത് കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയില്‍ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.
അതേസമയം അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. പാറമടയുടെ താഴ്ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. പ്രദേശത്ത് അപകട സാധ്യതയുണ്ടായിരുന്നതായി അധികൃതരെ അറിയിച്ചിരുന്നതായാണ് നാട്ടുകാര്‍ പറഞ്ഞു.
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്‍; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
india3 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala3 days ago
‘ആരോഗ്യ മന്ത്രി രാജിവെക്കുക’; മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധം നാളെ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍