Connect with us

Cricket

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍

ഈ മാസം 19നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.

Published

on

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്ന ഭീഷണിയുമായി ഹിന്ദുത്വ സംഘടനകള്‍. ഹിന്ദു ജനജാഗ്രതി സമിതിയും മാനവസേവ പ്രതിഷ്ഠാനുമാണ് ആവശ്യമുയര്‍ത്തി ബിസിസിഐഐയ്ക്കും കേന്ദ്ര സര്‍ക്കാരിനും കത്തു നല്‍കിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ ഇത്തരം മത്സരവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല എന്നും കത്തില്‍ പറയുന്നു.

ഈ മാസം 19നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. ഇന്ത്യയുമായി ടെസ്റ്റ്-ടി20 പരമ്പരകളാണു നടക്കാനിരിക്കുന്നത്. രണ്ട് പരമ്പരയും റദ്ദാക്കണമെന്നാണ് ഹിന്ദുത്വ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ രാജിക്കു പിന്നാലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നാണ് ജനജാഗ്രതി സമിതി ആരോപിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ്‍ അന്തരിച്ചു

Published

on

ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സണ്‍ (89)അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സ്ലിപ്പ് ഫീല്‍ഡറുമായിരുന്നു ഇദ്ദേഹം. 16ാംമത്തെ വയസില്‍ വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്ത സിംപ്സണ്‍ 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. ഇതില്‍ 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 359 റണ്‍സ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗിനൊപ്പം 349 വിക്കറ്റുകളും 383 ക്യാച്ചുകളും സ്വന്തമാക്കി.

1957 മുതല്‍ 1978 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 62 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു. 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടിയതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ആയിരുന്നു; 1964-ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നു വന്ന പ്രകടനം. ബൗളിങ്ങില്‍ 71 വിക്കറ്റും സ്വന്തമാക്കി.

1967-ല്‍ വിരമിച്ചെങ്കിലും, 41-ാം വയസ്സില്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. പിന്നീട് 1986 മുതല്‍ 1996 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.

 

Continue Reading

Cricket

സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്‌കെയ്ക്കും വെല്ലുവിളി

Published

on

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ മാറിപ്പോകുമെന്ന ചര്‍ച്ചകള്‍ക്കിടെ, താരത്തെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വലിയ ഓഫറുമായി എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിന് പകരം യുവ താരങ്ങളായ അങ്ക്രിഷ് രഘുവംശിയെയോ രമന്‍ദീപ് സിംഗിനെയോ കെകെആര്‍ രാജസ്ഥാനിന് ഓഫര്‍ ചെയ്യാന്‍ തയ്യാറാണ്. കഴിഞ്ഞ സീസണില്‍ കെകെആറിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതാണ് രഘുവംശി. അതേസമയം, നിലനിര്‍ത്തിയ ആറു താരങ്ങളില്‍ ഒരാളായിരുന്ന രമന്‍ദീപ് സിങ് ഇന്ത്യക്കുവേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററും, നേതൃത്വ ശേഷിയുമുള്ള താരമായതിനാല്‍ സഞ്ജു സാംസണ്‍ കെകെആറിന് ഏറെ പ്രധാനപ്പെട്ട ഓപ്ഷനാകും. കൂടാതെ ഓപ്പണിങ് ബാറ്ററായി ഇന്ത്യന്‍ ഓപ്ഷന്‍ ലഭ്യമാകുന്നതും ടീമിന് വലിയ ശക്തിയാകും.

നേരത്തെ ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, സഞ്ജുവിനെ നേടുന്നതിനായി രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയെയോ, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാടിനെയോ, ശിവം ദുബെയെയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിഎസ്‌കെ അത് നിരസിച്ചു.

 

Continue Reading

Cricket

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടത്ത് വേദിയൊരുങ്ങി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാര്‍ണിവല്‍

ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്.

Published

on

ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.

ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

Continue Reading

Trending