india

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട: നാലുപേര്‍ അറസ്റ്റില്‍

By webdesk17

October 02, 2024

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 2000 കോടി രൂപ വിലയുള്ള 500 കിലോ കൊക്കെയനാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.

ദക്ഷിണ ഡല്‍ഹിയില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് മയക്കുമരുന്നു വേട്ടയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹിയിലെ തിലക് നഗര്‍ പ്രദേശത്ത് നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നും രണ്ട് അഫ്ഗാന്‍ പൗരന്മാരില്‍ നിന്നും പിടികൂടിയത്. ഇതിനു പിന്നാലെയാണ് ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം 500 കിലോ വരുന്ന കൊക്കെയ്ന്‍ പിടികൂടിയത്.