Football
രണ്ടടിച്ച് മെസി; എം.എല്‍.എസ് സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് മയാമിക്ക്, സൂപ്പര്‍ താരത്തിന് 46ാം കിരീടം
മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.

ലോകകപ്പിനും കോപ്പ അമേരിക്കക്കും ശേഷവും ലയണല്‍ മെസ്സിയെ തേടി മറ്റൊരു കിരീടവും കൂടി. എം.എല്‍.എസ് സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് ചാമ്പ്യന്മാരായി ഇന്റര്‍ മയാമി. മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.
ലൂയിസ് സുവാരസാണ് വിജയഗോള്‍ നേടിയത്. മെസ്സിയുടെ ക്ലബ്-രാജ്യാന്തര കരിയറിലെ 46ാം മേജര്‍ കിരീട നേട്ടമാണിത്. മെസ്സിക്കു കീഴില്‍ മയാമി നേടുന്ന രണ്ടാം കിരീടവും. കഴിഞ്ഞ തവണ ലീഗ് കപ്പും മയാമി സ്വന്തമാക്കിയിരുന്നു. 45ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ (45+5) സൂപ്പര്‍ താരം വീണ്ടും വലകുലുക്കി. ബോക്‌സിനു തൊട്ടുവെളിയില്‍നിന്ന് ലഭിച്ച ഫ്രീകിക്കാണ് താരം വലയിലാക്കിയത്.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഡീഗോ റോസിയിലൂടെ കൊളമ്പസ് തിരിച്ചടിച്ചു. രണ്ട് മിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി വലകുലുക്കി (3-1). 61ാം മിനിറ്റില്‍ കൊളമ്പസ് താരം ഹെര്‍നാണ്ടസ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് കുറച്ചു. 63ാം മിനിറ്റില്‍ റൂഡി കമാച്ചോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് കൊളമ്പസിന് തിരിച്ചടിയായി. 84ാം മിനിറ്റില്‍ കൊളമ്പസിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഹെര്‍നാണ്ടസിന്റെ കിക്ക് മയാമി ഗോള്‍ കീപ്പര്‍ ഡ്രാക്കെ കലണ്ടര്‍ രക്ഷപ്പെടുത്തി.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ്: പ്രീക്വാർട്ടറിൽ പിഎസ്ജിക്കെതിരെ മെസിയും സംഘവും ഇന്ന് കളത്തിലിറങ്ങും

ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ലയണല്‍ മെസിയുടെ ഇന്റർ മിയാമിയെ നേരിടും. രാത്രി ഒൻപതരയ്ക്ക് അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ബ്രസീലിയന്‍ ക്ലബ് ഫ്‌ലെമംഗോയെക്കെതിരെ കളിക്കും. രാത്രി 1.30നാണ് മത്സരം.
2023ല്‍ പാരിസ് വിട്ടതിന് ശേഷം ആദ്യമായാണ് മെസി പിഎസ്ജിക്കെതിരെ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബോട്ടഫോഗോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട പിഎസ്ജിക്ക് പ്രീക്വാര്‍ട്ടറില്‍ വെല്ലുവിളിയാകുന്നതും ക്ലബിന്റെ മുന്‍താരം കൂടിയായ മെസിയാകും. മെസിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരും കളത്തിൽ ഇറങ്ങും.
അതേസമയം, മാര്‍ച്ച് അഞ്ചിന് ശേഷം നാല് കളിയില്‍ മാത്രമാണ് എന്റികെയുടെ പിഎസ്ജി തോറ്റത്. ഒസ്മാന്‍ ഡെംബലേ, ക്വിച്ച ക്വാരസ്‌കേലിയ, ഡിസയര്‍ ദുവേ, ഫാബിയന്‍ റൂയിസ്, യാവോ നെവസ്, വിറ്റീഞ്ഞ തുടങ്ങിയവരാണ് പിഎസ്ജിക്കായി കളത്തിൽ ഇറങ്ങുന്നത്.
Football
കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.
രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
News3 days ago
ഗസ്സയില്‍ അഭയകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം; 64 പേര് കൊല്ലപ്പെട്ടു
-
india3 days ago
മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
kerala3 days ago
നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി