More
കരിയറിലുയരാൻ ഡിസൈൻ പഠനം

പി. ടി ഫിറോസ്
പരമ്പരാഗത രീതിയിലുള്ള കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി രൂപലാവണ്യത്തെക്കുറിച്ചും സൗന്ദര്യ സങ്കല്പത്തെക്കുറിച്ചും മനുഷ്യ മനസ്സിന്റെ അഭിലാഷങ്ങൾ നിറവേറ്റുക വഴി മികച്ച തൊഴിൽ സാധ്യതയിലേക്ക് വാതിൽ തുറക്കുന്ന സവിശേഷമായ കരിയർ മേഖലയാണ് ഡിസൈൻ. ഫാഷൻ ഡിസൈൻ എന്നതിനപ്പുറം മറ്റു ഒട്ടനവധി സാധ്യതകളിലേക്കും അവസരമൊരുക്കുന്നു എന്നത് ശ്രദ്ധേയമാണ്.
പ്രോഡക്ട് ഡിസൈൻ, യു.എക്സ്/യു.ഐ ഡിസൈൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്സറ്റൈൽ ഡിസൈൻ, ആർട്ട് ഡിസൈൻ, വെഹിക്കിൾ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, ആഭരണ ഡിസൈൻ, നിറ്റ് വെയർ ഡിസൈൻ, സെറാമിക് ഡിസൈൻ, ആക്സെസ്സറി ഡിസൈൻ തുടങ്ങിയ നിരവധി വകഭേദങ്ങളിലേക്കുള്ള വിശാലമായ വാതായനങ്ങളാണ് ഡിസൈൻ പഠനം വഴി തുറക്കപ്പെടുന്നത്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീമുകളിൽ പ്ലസ്‌ടു പഠനം കഴിഞ്ഞവർക്കും മിക്ക ഡിസൈൻ കോഴ്‌സുകളിലും പ്രവേശനം നേടാൻ അവസരമുണ്ട് എന്നത് പ്രത്യേകം ഓർക്കണം
കേവലമായ ഒരു ജോലി എന്നതിനപ്പുറം സർഗ്ഗശക്തിയും സൃഷ്ടിപരതയും നിരന്തരമായി ഉപയോഗപ്പെടുത്തി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗക്ഷമത ഫലപ്രദമായി വർദ്ധിപ്പിക്കാനുള്ള വൈഭവം വളർത്തിയെടുക്കുന്നവർക്കാണ് കരിയറിൽ മികവ് തെളിയിക്കാനാവുക.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ കൂട്ടത്തിൽ മികച്ച് നിൽക്കുന്ന എൻ.ഐ.ഡി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണ പദവിയോടെയാണ് പ്രവർത്തിക്കുന്നത്. ഡിസൈൻ പഠനത്തിനും ഗവേഷണത്തിനും ആഗോള പ്രശസ്തി നേടിയ എൻ.ഐ.ഡിയിലെ ശ്രദ്ധേയമായ ചതുർവർഷ ബിരുദ കോഴ്സാണ് ബി.ഡി.സ് എന്നറിയപ്പെടുന്ന ബാച്ചിലർ ഇൻ ഡിസൈൻ. അഹമ്മദാബാദിലെ പ്രധാന കാമ്പസിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ആസാം, ആന്ധപ്രദേശ് എന്നിവിടങ്ങളിലെ ക്യാമ്പസുകളിലും ബി.ഡിസ് കോഴ്സ് പഠിക്കാനവസരങ്ങളുണ്ട്. രൂപകല്പനയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ വിവിധ മേഖലകളിൽ വൈദഗ്ധ്യം ആർജ്ജിക്കാൻ വരെ അവസരമൊരുക്കുന്ന ഈ കോഴ്സ് ഡിസൈൻ അഭിരുചിയും, അപഗ്രഥന ശേഷിയും ഉള്ളവർക്ക് വലിയ അവസരങ്ങളിലേക്ക് വാതായനമൊരുക്കുന്നതാണ്.
ദേശീയ തലത്തിൽ നടത്തപ്പെടുന്ന ഡിസൈൻ അഭിരുചി പരീക്ഷക്ക് (എൻ.ഐ.ഡി ഡാറ്റ്) ഡിസംബർ 3 വരെ admissions.nid.edu എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
യൂസീഡ്
ബോംബെ, ഡൽഹി, ഹൈദ്രബാദ്, ഗുവാഹത്തി എന്നീ ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് ജബൽപൂർ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന നാലു വർഷ ബി.ഡിസ് പ്രോഗ്രാമിലെ പ്രവേശനത്തിനാണ് അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യൂസീഡ്) സ്കോർ പരിഗണിക്കുന്നത്. മുംബെ ഐ.ഐ.ടിയിലെ ബി.ഡി.സ് പഠനത്തിന്റെ മൂന്നാം വര്‍ഷാവസാനം പഞ്ചവത്സര ഡ്യുവൽ ഡിഗ്രി ബി.ഡിസ്.+എം.ഡിസ് പ്രോഗ്രാമിലേയ്ക്ക് ഓപ്ഷന്‍ നല്‍കാനും അവസരമുണ്ട്.
വെബ്സൈറ്റ് : www.uceed.iitb.ac.in
എൻ.ഐ.എഫ്.ടി
എൻ.ഐ.എഫ്.ടി എന്ന എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ കേരളമടക്കുമുള്ള 18 ക്യാമ്പസുകളിൽ പഠിപ്പിക്കപ്പെടുന്ന വിവിധ കോഴ്സുകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ സങ്കൽപങ്ങൾക്കനുസൃതയുള്ളതാണ്. നാലു വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഇൻ ഡിസൈൻ (ബി.ഡിസ്), ബാച്ചിലർ ഇൻ ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്) എന്നിങ്ങനെ രണ്ട് കോഴ്സുകളാണ് ബിരുദതലത്തിൽ പഠിപ്പിക്കപ്പെടുന്നത്.
വെബ്‌സൈറ്റ് : www.nift.ac.in
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആന്റ് ഡിസൈൻ (IICD)
രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ജയ്‌പൂരിലെ ഐ.ഐ.എസ്.ഡി യിൽ സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റീരിയൽ ഡിസൈൻ, ഫാഷൻ ക്ലോത്തിങ് ഡിസൈൻ, ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ, ജ്വല്ലറി ഡിസൈൻ എന്നീ ബി.ഡിസ് കോഴ്സുകൾ ലഭ്യമാണ്. പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. വെബ്സൈറ്റ്: www.iicd.ac.in.
കേരളത്തിലെ മറ്റവസരങ്ങൾ
കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കുണ്ടറയിലെ ഇന്സ്ടിട്യൂറ് ഓഫ് ഫാഷൻ ഡിസൈൻ, തിരുവനന്തപുരത്തുള്ള കോളേജ് ഓഫ് ആർക്കിടെക്ച്ചർ, കോട്ടയത്തുള്ള സെയിന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്, മെന്റർ അക്കാദമി മുവാറ്റുപുഴ, ഡിഡി സ്‌കൂൾ തിരുവനന്തപുരം എന്നിവിടങ്ങളിൽ ബി.ഡിസ് പ്രോഗ്രാം പഠിക്കാനാവസരമുണ്ട്. പ്രവേശന നടപടികളെക്കുറിച്ചറിയാൻ സ്ഥാപനങ്ങളുടെ വെബസൈറ്റുകൾ സന്ദർശിക്കാം. കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത ചില കോളേജുകളിൽ ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകളുണ്ട്.
പത്താം ക്ലാസ് വിജയിച്ചവർക്ക് ഫാഷൻ മേഖലയിൽ പഠനാവസരമൊരുക്കുന്ന കോഴ്സാണ് സാങ്കേതിക വിദ്യാഭാസ വകുപ്പ് അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള. ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാര്മെന്റ് ടെക്‌നോളജി. വസ്ത്ര നിർമാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ പ്രാവീണ്യം നൽകാൻ ഉതകുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. 42 സർക്കാർ സ്ഥാപനങ്ങളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പഠനാവസരങ്ങളുണ്ട്. വിശദവിവരങ്ങൾക്ക് polyadmission.org/gifd എന്ന വെബ്‌സൈറ്റ് കാണുക
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News3 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി