kerala
യുഡിവൈഎഫ് നിയമസഭാ മാർച്ച് നേതാക്കളുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച വിധി പറയും
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് നടത്തിയ സമാധാനപരമായ നിയമസഭാ മാർച്ചിനെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും ഉപയോഗിച്ച് നേരിട്ടത്.

കോഴിക്കോട് : ക്രിമിനൽ പോലീസ് – സംഘപരിവാർ – മാഫിയാ കൂട്ട്കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യുഡിവൈഎഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്ന് റിമാൻഡിലായ നേതാക്കളുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സി.ജെ.എം കോടതി തിങ്കളാഴ്ച്ച വിധി പറയും.
സ്വർണ്ണ കടത്ത് – കൊലപാതക – തട്ടികൊണ്ട് പോകൽ സംഘങ്ങൾക്ക് കുട പിടിക്കുന്നവരുടെ കൂടാരമായി കേരള പോലീസ് മാറി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പൊലീസിനെ കയറൂരി വിട്ടതിൽ ആഭ്യന്തര വകുപ്പിൻ്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് നടത്തിയ സമാധാനപരമായ നിയമസഭാ മാർച്ചിനെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും ഉപയോഗിച്ച് നേരിട്ടത്.
വനിതാ പ്രവർത്തകർ ഉൾപ്പടെ നിരവധി പേർക്കാണ് പരുക്കേറ്റത്. തുടർന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തഹ് ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ആർ.എസ്.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉല്ലാസ് കോവൂർ, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസുഫലി മടവൂർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി ഉൾപ്പടെ 37 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ഇവരുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച്ച വാദം പൂർത്തിയായെങ്കിലും അവധി ദിവസങ്ങളായതിനാൽ തിങ്കളാഴ്ച്ചയാണ് വിധി പറയുന്നത് .
kerala
കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി.
സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്.
അതേസമയം, കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിനെതിരെ സിസ തോമസ് നോട്ടീസ് നൽകി. കെ എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്.
kerala
സ്വര്‍ണവിലയില്‍ ഇളവ്; ഈ മാസത്തെ കുറഞ്ഞനിരക്കില്‍
സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,301.50 ഡോളറായി കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇളവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് വില ഈ മാസത്തെ കുറഞ്ഞനിരക്കിലെത്തി. 9000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില 480 രൂപ കുറഞ്ഞ് 72,000 രൂപയായി. ആഗോളവിപണിയിലും സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,301.50 ഡോളറായി കുറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയാണ് വര്‍ധിച്ചത്. പവന്റെ വില 400 രൂപയും ഉയര്‍ന്നു. 72,480 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്.
kerala
സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു
മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കില്‍ കടകമ്പോളങ്ങളെല്ലാം ഇന്ന് അടഞ്ഞു കിടക്കുകയാണ്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ ഇന്ന് സമരം നടത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം നിലച്ചു. മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.
ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു.
കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകള്‍ റിസര്‍വേഷനിലില്‍ യാത്രക്കാരുള്ളപ്പോള്‍ ബസിനുള്ളില്‍ സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
india3 days ago
മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി
-
kerala3 days ago
‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം
-
india3 days ago
ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്
-
kerala3 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
Cricket3 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്