kerala
ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ല, യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നു: ഷാനിമോള്‍ ഉസ്മാന്
സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന് പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അര്‍ധരാത്രിയിലുണ്ടായ പൊലീസ് പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന് പ്രതികരിച്ചു.
രാത്രി 12 മണിയൊടെ നാല് പൊലീസുകാര്‍ കതക് മുട്ടിയെന്നും എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എന്നാണ് പറഞ്ഞതെന്നും ഷാനിമോള്‍ വ്യക്തമാക്കി.
ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ലെന്നും ഷാനിമോള്‍ പറഞ്ഞു. യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നുവെന്നും നിയമപരമായി തെറ്റാണെന്ന് പറഞ്ഞിട്ടും വനിതാ പൊലീസ് പരിശോധന നടത്തിയെന്നും ഷാനിമോള്‍ പറയുന്നു.
എന്നാല്‍ പരിശോധനയില്‍ ഒന്നും ലഭിക്കാത്തതിനാല്‍ രേഖാമൂലം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് വിസമ്മതിച്ചതെന്നും ഷാനിമോള്‍ പറഞ്ഞു. മുറിയിലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്ന് ഷാനിമോള്‍ പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് പൊലീസില്‍ നിന്ന് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.
മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെന്നും സ്ത്രീ എന്ന രീതിയില്‍ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായതെന്നും ഷാനിമോള്‍ പറഞ്ഞു.
kerala
കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 20 ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
kerala
സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം
സ്കൂള്‍ മാനേജ്മെന്റ് ഇന്ന് അപേക്ഷ നല്‍കും

കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്കൂള്‍ മാനേജ്മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്കൂള്‍ മാനേജ്മെന്റ് വഹിക്കും.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന് ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മിഥുന്റെ സംസ്കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ആണ് ഷോക്കേറ്റ് മരിച്ചത്. സ്കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
kerala
കിഴക്കനേല എല്‍പി സ്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍
സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്കൂളില്‍ പരിശോധന നടത്തി. സ്കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
News2 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News2 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി
-
News2 days ago
ഗസ്സയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു