News
ഇസ്രാഈൽ റിസർവ് സൈനിക കമാൻഡർ ഗസ്സയില്‍ കൊല്ലപ്പെട്ടു
ഇസ്രാഈലി ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) കമാൻഡറുടെ മരണം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രാഈൽ റിപ്പോർട്ട് ചെയ്തു.

വടക്കൻ ഗസ്സ മുനമ്പിൽ തിങ്കളാഴ്ച നടന്ന സൈനികനീക്കത്തിനിടെ ഇസ്രാഈൽ റിസർവ് സൈനിക കമാൻഡർ ഇറ്റാമർ ലെവിൻ ഫ്രിഡ്മാൻ (34) കൊല്ലപ്പെട്ടു.
ഇസ്രാഈലി ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) കമാൻഡറുടെ മരണം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രാഈൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യത്തിലെ റിസർവ് സൈനിക കമാൻഡറാണ് ഇദ്ദേഹം. ചെങ്കടൽ റിസോർട്ട് നഗരത്തെ ഹമാസ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ എലൈറ്റ് സ്ക്വാഡായ ലോട്ടർ എലാറ്റ് യൂനിറ്റിന്റെ ഭാഗമായി ഗസ്സയിലായിരുന്നു കമാൻഡറുടെ ജോലി.
പ്രദേശത്തെ ഹമാസ് സ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് കമാൻഡറുടെ മരണം. മിസൈൽ ആക്രമണത്തിൽ ടാങ്കിന് തീപിടിച്ച് ഗുരുതരമായി പരിക്കേറ്റാണ് മരണമെന്ന് ഐ.ഡി.എഫ് അറിയിച്ചു. വടക്കൻ ഗസ്സ നഗരമായ ജബാലിയയിൽ ഇസ്രാഈൽ റെയ്ഡിനിടെ ടാങ്ക് വേധ മിസൈൽ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി സൈന്യം പറഞ്ഞു.
എന്നാൽ, ആരാണ് ആക്രമണം നടത്തിയതെന്ന വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല. അതിനിടെ, 2023 ഒക്ടോബർ ഏഴിന് ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 783 ആയതായി ഇസ്രാഈലി ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
india
ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതി
വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭാര്യ ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
2013-ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ 2014-മുതല്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി പുണെയിലെ കുടുംബകോടതിയെ സമീപിക്കുന്നത്.
kerala
സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം
സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.
തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
kerala
കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
-
kerala1 day ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
india3 days ago
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍
-
kerala3 days ago
കീം പരീക്ഷാഫലം; വിദ്യാര്‍ഥികളുടെ ഹരജിയില്‍ അന്തിമ തീരുമാനം ഇന്ന്
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്ജുന്
-
kerala3 days ago
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും