kerala
അസഹിഷ്ണുതയുടെ വിളയാട്ടം
പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘ്പരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടു തകര്‍ത്തതും ഫാസിസ്റ്റുകളുടെ ഈ കുടില ചിന്താഗതികള്‍ക്ക് അടിവരയിടുകയാണ്

സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉദ്‌ഘോഷിച്ച് ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷ പൂര്‍വം കൊണ്ടാടുകയാണ്. ആധുനിക സങ്കേതങ്ങളുടെ ഉത്തുംഗതയില്‍ വിരാചിക്കുമ്പോഴും മാനവികമൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ആശങ്കയുടെ കാര്‍മേഘങ്ങളായി ലോകത്തിനുമുന്നില്‍ നിലകൊള്ളുകയാണ്. പിറന്നുവീണ മണ്ണില്‍ നിന്നുള്ള ആട്ടിയോടിക്കപ്പെടലും, ദുര്‍ബല വിഭാഗങ്ങളുടെ മേലുള്ള കൈയ്യൂക്കുള്ളവന്റെ കടന്നുകയറ്റവും, രാഷ്ട്രാന്തരീയ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള രാജ്യങ്ങളുടെ പരമാധികാരത്തിലേക്കുള്ള ഇരച്ചുകയറുലുകളുമെല്ലാം ഈ ആശങ്കകള്‍ക്ക് അടിവരയിട്ടുകൊണ്ടിരിക്കുകയാണ്.
സ്‌നേഹത്തിന്റെറെയും കരുണയുടെയും ഉറവകള്‍ മണ്ണില്‍നിന്നും മനസ്സില്‍ നിന്നും ഒരുപോലെ വറ്റിക്കൊണ്ടിരിക്കുന്നതാണ് എല്ലാ അതിക്രമങ്ങളുടെയും അന്തസത്ത. സങ്കീര്‍ണമായ ഈ ലോകക്രമത്തിലാണ് ക്രിസ്തുമസിന്റെ സന്ദേശങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നത്. എന്നാല്‍ മനസ്സുകളെ അടുപ്പിക്കാനും സ്‌നേഹവും കരുണയും വ്യാപിപ്പിക്കാനുമുള്ള ദൃഢ പ്രതിജ്ഞയുടെ ഈ സമ്മോഹന മുഹൂര്‍ത്തത്തെപ്പോലും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും തീമഴവര്‍ഷിപ്പിക്കാനുള്ള അവസരമായിക്കാണുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിനാണ് നമ്മുടെ നാട് നിലവില്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘ്പരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടു തകര്‍ത്തതും ഫാസിസ്റ്റുകളുടെ ഈ കുടില ചിന്താഗതികള്‍ക്ക് അടിവരയിടുകയാണ്. ഇന്ദ്രപ്രസ്ഥത്തില്‍ കത്തോലിക്ക ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി െ്രെകസ്തവ സ്‌നേഹം ചാലിട്ടൊഴുക്കിക്കൊണ്ടിരിക്കുന്ന അതേ സാഹചര്യത്തിലാണ് കേരളത്തില്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയത് എന്നത് രാജ്യം ഭരിക്കുന്നവരുടെ ന്യൂനപക്ഷ സ്‌നേഹത്തിന്റെ പൊള്ളത്തരങ്ങളാണ് തുറന്നുകാണിക്കുന്നത്.
കേരളത്തില്‍ തന്നെ ക്രിസ്തുമത വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ കേക്കും ആശംസയുമായി ബി.ജെ.പി നേതാക്കള്‍ ബിഷപ് ഹൗസുകളിലും െ്രെകസ്തവ വീടുകളിലുമെത്തുന്ന ‘സ്‌നേഹസന്ദേശയാത്ര’ തുടങ്ങും മുമ്പാണ് ഈ ആക്രമണങ്ങള്‍ എന്നത് എത്ര വിരോധാഭാസമാണ്. പുള്ളിപ്പുലിക്ക് പുള്ളിമായ്ക്കാന്‍ കഴിയില്ല എന്നതുപോലെ സംഘ്പരിവാറിന് അവരുടെ ന്യൂനപക്ഷ വിരുദ്ധത മറച്ചുപിടിക്കാനാവില്ല എന്നതിന്റെ തെളിവാണീ സംഭവങ്ങള്‍.
മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദലിതരെയും പൗരന്‍മാരായി പോലും അംഗീകരിക്കാത്ത ഹിന്ദുത്വ ദേശീയതയില്‍നിന്നും, വിചാരധാരയില്‍ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതാണ് പാലക്കാട്ടെ അതിക്രമങ്ങള്‍ നല്‍കുന്ന സന്ദേശം. ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹപരവും ത്യാഗപൂര്‍ണവുമായ ജീവി തം മാതൃകയാക്കുന്നവര്‍ക്കെതിരെ സംഘ്പരിവാരത്തി നുണ്ടാകുന്ന വിദ്വേഷം സ്വാഭാവികം മാത്രമാണ്. നിന്നെ പോലെ നിന്നെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന മാനവികതയുടെ മഹത്വം ഉദ്‌ഘോഷിക്കുന്നവരോട് സമരസപ്പെടാന്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുന്ന വര്‍ക്ക് ഒരിക്കലും സാധിക്കില്ല. സംഘ്പരിവാരത്തിന്റെ കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലാണെന്നതിന്റെ സൂചനകളാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. ക്രിസ്മസും പെരുന്നാളുമൊന്നും ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും ഇവയെല്ലാം വൈദേശികാധിപത്യത്തിന്റെ അനന്തരഫലങ്ങളാണെന്നുമാണ് ഫാസിസ്റ്റുകളുടെ പ്രഖ്യാപിത നിലപാട്.
ഒറീസയില്‍ ഗ്രഹാം സ്‌റ്റെയിനിനെയും കുട്ടികളെയും ചുട്ടുകൊന്നതും കന്ദമഹലില്‍ ക്രിസ്ത്യാനികള്‍ ക്കും പള്ളികള്‍ക്കും നേരെ നടന്ന ആക്രമണ പരമ്പരയും ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ഹിന്ദുത്വ വാദികള്‍ നടത്തിയ ക്രൂരമായ ആക്രമണവും യു.പിയില്‍ ഹിന്ദുജാഗരണ്‍ മഞ്ച് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു മെല്ലാം ക്രിസ്ത്യന്‍ സമൂഹത്തിന് മറക്കാന്‍ കഴിയാത്ത വേദനകളാണ്. മണിപ്പൂരിലെ കലാപാഗ്‌നി ആളിക്കത്തി ക്കൊണ്ടിരിക്കുകയും ക്രൈസ്തവ സഹോദരങ്ങളുള്‍പ്പെടെയുള്ള നിരപരാധികള്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കാത്തത് അശ്രദ്ധകൊണ്ടോ അലംഭാവം കൊണ്ടോ അല്ല, അദ്ദേഹത്തെ നയിക്കുന്നത് സംഘ് പരിവാര്‍ പ്രത്യയശാസ്ത്രമാണെന്നതാണ്. മാനവികതയുടയും മത സൗഹാര്‍ദ്ദത്തിന്റെയും എണ്ണിയാലൊടുങ്ങാ ത്ത മഹാമാതൃകകള്‍ ലോകത്തിന് സമ്മാനിച്ച കേരളക്കരക്ക് അപരിചിതമയാ ഇത്തരം പ്രവണതകളെ മുളയിലേനുള്ളിക്കളയാന്‍ അധികാര കേന്ദ്രങ്ങളും പൊതു സമൂഹവും ഒരുപോലെ ജാഗ്രത കാണിക്കേണ്ടതുണ്ട്.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
kerala
‘സിപിഎം അഴിച്ചുവിട്ടിരിക്കുന്ന ക്രിമിനല്‍ സംഘം ജനങ്ങളെ വെല്ലുവിളിക്കുന്നു’: വി.ഡി സതീശൻ

തൃശൂര്‍: സിപിഎം ഒരു ക്രിമിനല്‍ സംഘത്തെ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. പിണറായി വിജയന്‍ ഭരിക്കുന്ന പൊലീസിന് എതിരെയാണ് കാസര്‍കോട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്. അതിനു പിന്നാലെ മണ്ണാര്‍ക്കാട് അഷ്‌റഫിന് എതിരെയും മാധ്യമ പ്രവര്‍ത്തകന്‍ ദാവൂദിന് എതിരെയും ഇതേ മുദ്രാവാക്യം വിളിച്ചു. സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെയും അവര്‍ ഇതേ മുദ്രാവാക്യം വിളിച്ചു.
രണ്ടു കാലില്‍ നടക്കില്ലെന്ന് പ്രസംഗിച്ചത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ്. നേരത്തെ എഐഎസ്എഫിലെ ദളിത് വനിതാ നേതാവിനെ ക്രൂരമായി ആക്രമിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നേതാവിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ ഇതുപോലുള്ള ക്രിമിനല്‍ സംഘങ്ങളാണ്. ആരെയാണ് ഇവര്‍ ഭയപ്പെടുത്തുന്നത്? ആരെയും ഭയപ്പെടുത്താന്‍ വരേണ്ട. സിപിഎം നേതാക്കള്‍ ഈ ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സിപിഎമ്മിന്റെ തകര്‍ച്ചയിലേക്ക് പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുകയാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗം കുളം തോണ്ടി. 2500 വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് ഒപ്പിടാനുള്ളത്. പുതിയ കോഴ്‌സുകളും ഫണ്ടുകളും അനുവദിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യരംഗവും വെന്റിലേറ്ററിലാണ്. അതിനിടയില്‍ വിഷയം മാറ്റാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പി.ജെ കുര്യനെ പോലെ ഒരു മുതിര്‍ന്ന നേതാവ്, കൂടുതല്‍ നന്നാവണമെന്ന അഭിപ്രായം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് നിങ്ങള്‍ എന്തിനാണ് ഇത്രയും വലിയ വാര്‍ത്തായാക്കുന്നത്? സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്‌കോപിക് ലെന്‍സുമായി നടന്ന് ഊതിവീര്‍പ്പിച്ച വാര്‍ത്തകളുണ്ടാക്കുകയാണ്. രാവിലെ 9 മണിയാകുമ്പോള്‍ രാവിലെ ആകാശത്ത് നിന്നും വാര്‍ത്തയുണ്ടാക്കി രാത്രിവരെ ചര്‍ച്ച ചെയ്യും. പാലക്കാടും നിലമ്പൂരുമൊക്കെ ചില മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ.
എസ്.എഫ്.ഐ ആഭാസ സമരമാണ് നടത്തിയത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്താന്‍ എന്തിനാണ് സര്‍വകലാശാലയിലേക്ക് പോയതും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തല്ലിയതും? കേരളത്തിലെ സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും തടവിലാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യരംഗം വെന്റിലേറ്ററിലാകുകയും വിദ്യാഭ്യാസരംഗം കുളമാകുകയും ചെയ്തു.
രാഷ്ട്രീയത്തിന് പുറത്ത് പല മേഖലകളിലും തിളങ്ങുന്നവരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. പി.ടി ഉഷയെ സ്‌പോര്‍ട്‌സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ. എന്നാല്‍ ഇപ്പോള്‍ എല്ലാ ആര്‍എസ്എസുകാരെയും രാജ്യസഭയില്‍ എത്തിക്കുകയാണ്. ഇതിലൂടെ നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെയാണ് ബി.ജെ.പി വികൃതമാക്കിയിരിക്കുന്നത്.
രാജ്യത്ത് ഒരുകാലത്തും ഇല്ലാതിരുന്ന തരത്തില്‍ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുകയാണ്. ക്രിസ്മസ് ആരാധനാക്രമം പോലും തടസപ്പെടുത്തുകയാണ്. അങ്ങനെയുള്ളവരാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ക്രിസ്മസിന് കേക്ക് നല്‍കുന്നത്. ക്രിസ്ത്യന്‍ വോട്ട് കിട്ടുന്നതിനു വേണ്ടിയാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ബി.ജെ.പി മാറന്നത്.
പി.കെ ശശി സി.പി.എമ്മുകാരനാണ്. അദ്ദേഹവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യാജ ആരോപണം ഉയര്‍ന്നപ്പോഴും പ്രതിപക്ഷം അത് പറഞ്ഞിട്ടില്ല. വ്യാജമാണെന്ന് അറിയാമായിരുന്നതു കൊണ്ടാണ് ഏറ്റുപിടിക്കാതിരുന്നത്. അതൊന്നും പ്രതിപക്ഷത്തിന്റെ രീതിയല്ല. സി.പി.എം എന്തും ചെയ്യുന്ന പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫില്‍ ഒരുപാട് വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala2 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala2 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു