Connect with us

Sports

പരാജയഭാരം പേറി ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്‌

ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്

Published

on

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്്പുര്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ജംഷ്ഡ്പൂരിലെ പ്രതീക് ചൗധരിയാണ് ടീമിനായി വലചലിപ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകന്‍ മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ തുടര്‍ മത്സരത്തില്‍ വിജയം തുടരാന്‍ ടീമിനായില്ല. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 61ാം മിനിറ്റിലാണ് ജംഷേദ്പുര്‍ ഗോള്‍ നേടിയത്. ഇതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഈ പരാജയത്തോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സ്‌നേടിയത്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷഡ്പൂര്‍ നാലമതുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ആദ്യ താരം: ഷായ് ഹോപ്

ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‌ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.

Published

on

നേപിയര്‍ (ന്യൂസിലാന്‍ഡ്): ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതുമയാര്‍ന്ന നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ് താരം ഷായ് ഹോപ്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങള്‌ക്കെതിരെയും അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഹോപ് നേപിയറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ നേടിയ 109 (69) റണ്‍സിലൂടെ സ്വന്തമാക്കിയത്.

ഈ നേട്ടത്തോടെ ഇന്ത്യയുടെ ‘ദി വാള്‍’ രാഹുല്‍ ദ്രാവിഡിനെ ഹോപ് പിന്നിലാക്കി. ദ്രാവിഡ് തന്റെ കാലത്ത് ടെസ്റ്റ് കളിച്ചിരുന്ന 10 രാജ്യങ്ങളില്‍ 9 ടീമുകള്‍ക്കെതിരെയാണ് ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നത്. ദ്രാവിഡ് വിരമിച്ച ശേഷം 2017ലാണ് അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും ടെസ്റ്റ് പദവി നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയാണ് സെഞ്ച്വറികളോടെ നിറഞ്ഞത്.

6000 ഏകദിന റണ്‍സ്: വിവിയന്‍ റിച്ചാര്‍ഡ്സിന് ശേഷം വേഗത്തില്‍ (142 ഇന്നിംഗ്സ്) 6000 റണ്‍സ് നേടുന്ന കരീബിയന്‍ താരം. റിച്ചാര്‍ഡ്‌സ് 141 ഇന്നിംഗ്സില്‍ നേട്ടം നേടിയിരുന്നു.

ഏകദിന സെഞ്ച്വറികള്‍ 19: ബ്രയന്‍ ലാറയുമായി രണ്ടാം സ്ഥാനത്ത്. ക്രിസ് ഗേള്‍ (25) ഒന്നാമത്. 6097 റണ്‍സ്, 50.8 ശരാശരി, 19 സെഞ്ചുറി, 30 അര്‍ധസെഞ്ചുറി. കിവീസ് 5 വിക്കറ്റിന് ജയിച്ചു

അതേസമയം മഴ രസംകൊല്ലിയായ മത്സരത്തില്‍ കിവീസാണ് വിജയം സ്വന്തമാക്കിയത്. ഹോപിന്റെ സെഞ്ച്വറിക്കരുത്തില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് വിന്‍ഡീസ് അടിച്ചെടുത്തത്. കിവികള്‍ക്കായി നേഥന്‍ സ്മിത്ത് നാലും കൈല്‍ ജേമിസന്‍ മൂന്നും വിക്കറ്റുകള്‍ പിഴുതു. മറുപടി ബാറ്റിങ്ങില്‍ ഡെവണ്‍ കോണ്‍വെയും (84 പന്തില്‍ 90) രചിന്‍ രവീന്ദ്രയും (46 പന്തില്‍ 56) ആതിഥേയരുടെ ചേസിങ് എളുപ്പമാക്കി. ടോം ലാഥം (29 പന്തില്‍ 39*), ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (15 പന്തില്‍ 34) എന്നിവരുടെ ഇന്നിങ്‌സ് ജയമുറപ്പിച്ചു. ഹോപ് കളിയിലെ താരമായെങ്കിലും അഞ്ച് വിക്കറ്റിന് കിവീസ് വിജയെ സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ് ന്യൂസിലന്‍ഡ്.

 

Continue Reading

Sports

2026 ലോകകപ്പിനോട് സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ലോകകപ്പുമായി റഷ്യ

യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.

Published

on

മോസ്‌കോ: 2026-ല്‍ മെക്‌സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പിനോടൊപ്പം തന്നെ യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ (ആര്‍.എഫ്.യു) മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ആശയം, റഷ്യയെ വീണ്ടും ആഗോള കായിക ഭൂപടത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകകപ്പിന്റെ ദിവസങ്ങളിലേയ്ക്ക് തന്നെ റഷ്യയില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതാണ് പ്രാഥമിക രൂപരേഖ.

റഷ്യയുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് തുടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍, അതോടൊപ്പം 2022 മുതല്‍ ഫിഫ ടൂര്‍ണമെന്റുകളില്‍നിന്നുള്ള വിലക്ക്മഹഹ രീായശില ചെയ്തുറഷ്യയെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രാധാന്യം നേടുന്നത്.

സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയാണ് ലോകകപ്പ് യോഗ്യത നേടാത്ത പ്രധാന ടീമുകള്‍

ചരിത്രപരമായി ശക്തരായതും ലോകകപ്പ് പാരമ്പര്യമുള്ളതുമായ ഈ ടീമുകള്‍, കൂടാതെ പുതിയ ആശയം പിന്തുണക്കുന്ന രാജ്യങ്ങള്‍ എന്നിവയെ ഒറ്റ വേദിയിലേയ്ക്കു കൊണ്ടുവരുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം.

ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ആര്‍.എഫ്.യു വ്യക്തമാക്കുന്നു.

 

Continue Reading

Sports

ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം: ചരിത്രമെഴുതി ക്യുറസാവോ

കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.

Published

on

കിങ്സ്റ്റണ്‍: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ കരീബിയന്‍ ദ്വീപായ ക്യുറസാവോയുടെ പേരിലാണ്. കോണ്‍കകാഫ് യോഗ്യത മത്സരത്തില്‍ ജമൈക്കയ്ക്ക് എതിരായ ഗോള്‍രഹിത സമനിലയ്‌ക്കൊടുവിലാണ് (00) ക്യുറസാവോ 2026 ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്.

1.56 ലക്ഷം മാത്രം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ രാജ്യത്തിന്റെ നേട്ടം ലോകഫുട്‌ബോളില്‍ വലിയ ചലനമുണ്ടാക്കി. ഇതോടെ, ഐസ്ലാന്‍ഡിന്റെ റെക്കോര്‍ഡ് (3.5 ലക്ഷത്തിലെ ജനസംഖ്യ) ക്യുറസാവോ മറികടന്നു.

യോഗ്യതയിലെ ക്യുറസാവോയുടെ മിന്നുന്ന പ്രകടനമായി ആറു മത്സരങ്ങളില്‍ 12 പോയിന്റ്, തോല്‍വിയില്ലാതെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം, ബെര്‍മുഡക്കെതിരെ 70ന്റെ വമ്പന്‍ ജയം, ജമൈക്ക ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാണ്.

78 കാരനായ ഡച്ച് പരിശീലകന്‍ ഡിക്ക് അഡ്വക്കേറ്റ് ലോകകപ്പില്‍ പരിശീലകനാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറും. നെതര്‍ലാന്‍ഡ്‌സ് ടീമിനൊപ്പം 1994 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്.

ക്യുറസാവോ ദേശീയ ടീമിലെ എല്ലാ താരങ്ങളും നെതര്‍ലാന്‍ഡ്‌സ് വംശജന്മക്കാരാണ്. ഓറഞ്ച് ജേഴ്സിയ്ക്ക് പകരം നീല നിറത്തിലുള്ള ക്യുറസാവോയുടെ കുപ്പായം തെരഞ്ഞെടുത്തുള്ള ഒരു വ്യത്യസ്തതയും ഇവര്‍ക്കുണ്ട്.

യു.എസ്, കാനഡ, മെക്‌സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ആദ്യ ലോകകപ്പായിരിക്കും ഇത്. കരീബിയന്‍-മധ്യ അമേരിക്കന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന ചരിത്ര നേട്ടമാണ് ഈ രാജ്യങ്ങള്‍ കൈവരിച്ചത്.

 

Continue Reading

Trending