Connect with us

kerala

കേരളത്തിനായ് ഒറ്റക്കെട്ടായ് യു.ഡി.എഫ്; മലയോര സമര യാത്രയ്ക്ക് ഉജ്ജ്വല തുടക്കം

. കണ്ണൂർ കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ജാഥ ഉദ്ഘാടനം ചെയ്തു.

Published

on

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര യാത്രക്ക് ഉജ്ജ്വല തുടക്കം. കണ്ണൂർ കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ജാഥ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് ബദൽ നിർദേശിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് ജാഥ ലീഡർ വി.ഡി സതീശൻ പറഞ്ഞു.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയാണ് യുഡിഎഫിന്റെ ജാഥയ്ക്ക് തുടക്കമാകുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നും മലയോരത്തെ ജനങ്ങളെ രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കണ്ടെത്തുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയവയാണ് ജാഥയുടെ പ്രധാന മുദ്രാവാക്യങ്ങൾ.

ജാഥാ ക്യാപ്റ്റൻ അടക്കമുള്ള യുഡിഎഫ് നേതാക്കളെ തുറന്ന വാഹനത്തിലാണ് പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് സ്വീകരിച്ചത്. ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല വന്യജീവി സംരക്ഷണ നിയമമെന്ന് ജാഥ ഉദ്ഘാടനം ചെയ്ത് കെ.സി വേണുഗോപാൽ പറഞ്ഞു.

വന നിയമ ഭേദഗതി കരടു ബിൽ സംസ്ഥാന സർക്കാർ പിൻവലിച്ചത് യുഡിഎഫ് പോരാടി നേടിയ വിജയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ വ്യക്തമാക്കി. മനുഷ്യരെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു സർക്കാരിന് എങ്ങനെ വന്യ മൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മലയോര കർഷകരുടെ വിഷയങ്ങൾ ഉന്നയിച്ച് യുഡിഎഫ് സംഘടിപ്പിക്കുന്ന ജാഥക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെയുണ്ട്. തിങ്കളാഴ്ച പേരാവൂർ നിയമസഭാ മണ്ഡലത്തിലെ ആറളത്തും കൊട്ടിയൂരിലും പ്രയാണം നടത്തിയ ശേഷം വൈകീട്ടോടെ യാത്ര വയനാട്ടിലേക്ക് പ്രവേശിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിപ; സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്. 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് 2, തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 13 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 82 സാംപിളുകള്‍ നെഗറ്റീവായി. പാലക്കാട് 12 പേര്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. 5 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈ റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാ?ഗത്തില്‍ നിരീക്ഷണത്തിലുമുണ്ട്.

മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധനയടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.

Published

on

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധനയടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഈ മാസം 22ാം തിയതി മുതല്‍ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് മാറ്റി മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കി ഉയര്‍ത്തുക എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഏഴാം തിയതി ബസുടമകള്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഗതാഗത കമീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സൂചനസമരം നടന്നത്. അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുകയാണെന്നും ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം, മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെക്കുന്നത്.

Continue Reading

kerala

വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്

സംസ്‌കാരത്തിന് തൊട്ടുമുമ്പ് അധികൃതര്‍ സംസ്‌കാരം തടയുകയായിരുന്നു.

Published

on

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു. വിപഞ്ചികയുടേയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്‍ വേണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. സംസ്‌കാരത്തിന് തൊട്ടുമുമ്പ് അധികൃതര്‍ സംസ്‌കാരം തടയുകയായിരുന്നു. ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റി. വിഷയം ചര്‍ച്ച ചെയ്യാനായി ഭര്‍ത്താവ് നിധീഷിനെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിളിപ്പിച്ചു.

മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും ഇതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന് അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.

വിപഞ്ചികയും മകളും ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കൊല്ലം കുണ്ടറ ചന്തനത്തോപ്പ് സ്വദേശി വിപഞ്ചികയെയും മകള്‍ വൈഭവിയെയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറില്‍ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.

സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്‍ വിനോദിന്റെ ഭാര്യ സഹോദരിയും ആത്മഹത്യാകുറിപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.

Continue Reading

Trending