Connect with us

kerala

ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ കൊലപാതകം; പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കുട്ടിയുടെ അമ്മ ശ്രീതുവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍

Published

on

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു.

കുട്ടിയുടെ അമ്മ ശ്രീതുവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് വയസുകാരിയെ വീടിന് സമീപത്തെ കിണറ്റില്‍ ജീവനോടെ എറിഞ്ഞ് കൊലപ്പെടുത്തിയത്. കേസില്‍ മാതൃസഹോദരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലന്നാണ് നിലവില്‍ പൊലീസ് നിഗമനം.

ചോദ്യം ചോയ്യലിന് ശേഷം അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയച്ചിരുന്നു. എമ്മാല്‍ അമ്മ ശ്രീതുവിനെ ഏറ്റടുക്കാന്‍ ആരും എത്താത്തതിനാല്‍ പൂജപ്പുരയിലുള്ള സര്‍ക്കാരിന്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമ്മയെ ഇനി ഉടന്‍ തന്നെ ചോദ്യം ചെയ്യേണ്ട എന്നാണ് പൊലീസ് തീരുമാനം.

kerala

തൃശൂരില്‍ നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍

ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Published

on

തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്നുകുഴിച്ചിട്ട കമിതാക്കള്‍ പിടിയില്‍. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് യുവതിയും യുവാവും ചേര്‍ന്ന് കുഴിച്ചിട്ടത്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

2021ലും 2024 ലുമായി ജനിച്ച കൂട്ടികളെയാണ് പ്രതികള്‍ ചേര്‍ന്ന് കുഴിച്ചിട്ടത്. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഭവിന്‍ സ്‌റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആദ്യ പ്രസവം വീട്ടിലെ ശുചി മുറിയില്‍ വെച്ച് നടന്നു. തുടര്‍ന്ന് രഹസ്യമായി അനീഷയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ പ്രസവം നടന്നത് യുവതിയുടെ വീട്ടിലെ മുറിയില്‍ വെച്ചായിരുന്നുവെന്നും പിന്നീട് കുഞ്ഞിന്റെ മൃതദേഹം സ്‌കൂട്ടറില്‍ അനീഷ ഭവിന്റെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്നും ഭവിന്‍ മൊഴി നല്‍കി.

കുട്ടികളുടെ അസ്ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് തലവന്‍ ഡോ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും.

Continue Reading

kerala

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു.

Published

on

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സ്ഥലത്തെ അശാസ്ത്രീയ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസാരമായ പരിക്കുകളേറ്റ ഈ വ്യക്തിയാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയം പറഞ്ഞത്.

Continue Reading

kerala

നാഷണല്‍ ഹൈവേയിലെ ‘മരണ കുഴികള്‍’

നന്തിയില്‍ യൂത്ത് ലീഗ് നാഷണല്‍ ഹൈവേ ഉപരോധം,സംഘര്‍ഷം,അറസ്റ്റ്

Published

on

നന്തിബസാര്‍: നാഷണല്‍ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈല്‍,പാലക്കുളം,മൂടാടി ഭാഗങ്ങളില്‍ മരണ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളില്‍ നിരവധി അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷന്‍ പോലും ഇടപെടിട്ട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ കാണിക്കുന്ന നിസ്സംഗതക്കെതിരെ നന്തിയില്‍ യൂത്ത് ലീഗ് ഹൈവേ ഉപരോധിച്ചു.

യൂത്ത് ലീഗ് നേതാക്കളായ കെ.കെ റിയാസ്,പി കെ മുഹമ്മദലി എന്നിവരെ അടങ്ങിയ പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.റെയില്‍വേ മേല്‍പാലത്തിന്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. മനുഷ്യാവകശ കമ്മീഷന്‍ പോലും ഇടപെട്ടിട്ട് കേന്ദ്ര കേരള സര്‍ക്കാറുകള്‍ നിസ്സംഗത പാലിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഇടപെട്ട് പൊതുമരാമത്ത് വകുപ്പിന്റെയും നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്വമദേയ കേസ് എടുത്തിരിക്കുകയാണ്.

പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കേരള സര്‍ക്കാറുകളുടെ നിസ്സംഗതക്കെതിരെയും സ്ഥലം എം എല്‍എയുടെയും പഞ്ചായത്ത് ഭരണ സിമിതിയുടെ കെടുകാര്യസ്ഥതക്കെതിരെയും യൂത്ത്‌ലീഗ് വരും ദിവസങ്ങളില്‍ സമരം ശക്തമാക്കും

Continue Reading

Trending