Connect with us

kerala

ലഹരിക്കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

Published

on

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. 2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേര്‍ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടനും മറ്റ് മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം.

കാക്കനാട്ടെ ഫോറന്‍സിക് ലാബിലായിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.

2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. അറസ്റ്റിലായതിന് പിന്നാലെ താന്‍ കൊക്കെയ്ന്‍ കൈവശം വെച്ചിട്ടില്ലെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു.

ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായത്.

 

kerala

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ,ഇടിമിന്നല്‍ ജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട്് തുടരും. ഉച്ചയ്ക്കുശേഷം മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് വിവരം.

കന്യാകുമാരി തീരത്തും സമീപ പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ചക്രവാത ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ തുടരുമെന്ന് പ്രവചനം.

നവംബര്‍ 24 മുതല്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് തുടങ്ങി ദുഷ്‌കരമായ കാലാവസ്ഥാ സാഹചര്യമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലുണ്ടായിരുന്ന ശക്തമായ ന്യൂനമര്‍ദം ഇപ്പോള്‍ മലേഷ്യമലാക്ക കടലിടുക്ക് മേഖലയില്‍ എത്തിയിരിക്കുകയാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേരള തീരത്ത് മീന്‍പിടുത്തത്തിന് വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

അമീബിക് മസ്തിഷ്‌കജ്വരം: 22 ദിവസത്തില്‍ 9 മരണം

ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരബാധ മരണസംഖ്യ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് ഗൗരവത്തിലാകുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ ഒമ്പതുപേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഈ കാലയളവില്‍ 170 പേര്‍ രോഗബാധിതരായിട്ടുണ്ട്.

ഈ മാസം മാത്രം 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 40 ദിവസം ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി കെ.വി. വിനയ (26)യാണ് ഒടുവില്‍ മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇരുപതോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

വെള്ളമാണ് രോഗവ്യാപനത്തിന്റെ മുഖ്യകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, രോഗബാധിതര്‍ ഉപയോഗിച്ച ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചിട്ടും ഉറവിടം കണ്ടെത്താനായിട്ടില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ശാരീരികമായി പരിമിതമായവര്‍ക്ക് രോഗം ബാധിച്ചതും വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ സ്വഭാവത്തിലും ഉറവിടത്തിലും പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

അതിനിടെ, ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെയും വിദഗ്ധരും ചേര്‍ന്ന് നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. എന്നാല്‍ പഠനത്തില്‍ പരിസ്ഥിതി വിദഗ്ധര്‍ ഇല്ലെന്ന കാര്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപനത്തില്‍ പരിസ്ഥിതി ഘടകങ്ങളും നിര്‍ണായകമാണെന്നതിനാല്‍ പഠനം അപൂര്‍ണ്ണമാകുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം മെഡിക്കല്‍ കോളജുകളെ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്. ഓരോ കേസിന്റെയും വ്യത്യസ്തമായ രോഗവ്യാപന രീതികള്‍ വിലയിരുത്തേണ്ടതിനാല്‍ പഠനം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

 

Continue Reading

kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

Published

on

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്‌നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

 

Continue Reading

Trending